April 29, 2024

ഓഫീസുകൾ ഹരിതനിയമാവലി കർശനമായി പാലിക്കണംഃ ജില്ലാ കളക്ടർ

0
ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഹരിത നിയമാവലി കർശനമായി
പാലിക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ നിർദ്ദേശം നൽകി. കളക്‌ട്രേറ്റിൽ
നടത്തിയ ഗ്രീൻപ്രോട്ടോകോൾ അവലോകന യോഗത്തിൽ ഓഫീസുകളിലെ
ഹരിതനിയമാവലി പ്രവർത്തനങ്ങൾ വിലയിരുത്തി. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും
നേതൃത്ത്വത്തിലാണ് സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻപ്രോട്ടോകോൾ നടപ്പാക്കുന്നത്. ആദ്യഘട്ട ത്തിൽ 58 സർക്കാർ ഓഫീസുകളിലെ പ്രവർത്തനമാണ് പരിശോധിച്ചത്.
നോഡൽ ഓഫീസർമാരെ നിയമിക്കാത്ത വകുപ്പുകൾ ആഗസ്റ്റ് 15നു മുമ്പ് നിയമിക്കണം.
ഹരിതനിയമാവലി കൂടുതൽ കാര്യക്ഷമമാക്കാൻ ഓഫീസ് മേധാവികൾ ശ്രദ്ധപുലർത്തണം.
ഫയലുകൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ഫയലുകൾ മേശയിൽ
നിന്നും മാറ്റി സംരക്ഷിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിൾ വസ്തുക്കളും ഒഴിവാക്കി
സ്റ്റീൽ, ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക, ടിഷ്യു പേപ്പർ ഒഴിവാക്കി തൂവാലകൾ
ശീലമാക്കുക, ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഓഫീസിലും
ജൈവമാലിന്യ ങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക, അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ
ശേഖരിച്ചു വയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹരിത നിയമാവലിയിലുള്ളത്.
 വയനാടിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവർത്തന ങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നു തുടക്കമാവണമെന്നും അതിനായി ജീവനക്കാർ മാതൃകയാവണമെന്നും
കളക്ടർ പറഞ്ഞു. ഓഫീസുകളിൽ ശുചിത്വ ജോലിചെയ്യുന്ന ജീവനക്കാരുടെ സംയുക്തയോഗം
വിളിക്കാൻ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സ്‌കൂളുകളിലും
ഹരിതനിയമാവലി ചട്ടങ്ങൾ അടുത്തഘട്ടത്തിൽ വ്യാപിപ്പിക്കും. ഓഫീസുകളിലെ ഇലക്ട 
ട്രോണിക് മാലിന്യ ങ്ങൾ ആഗസ്റ്റ് 15നു മുമ്പ് ക്ലീൻ കേര ള കമ്പനിക്ക് കൈമാറണം. കള ക്ടറേറ്റ്
പരിസരത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുള്ള നിയമ പ്രശ്‌ന ങ്ങളില്ലാത്ത വാഹ നങ്ങൾ നീക്കം ചെ
യ്യും. യോഗ ത്തിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ, ഹരിത കേരള
മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റന്റ്
കോർഡിനേറ്റർ എ.കെ.രാജേഷ്, പ്രോഗ്രാം ഓഫീസർ അനൂപ് കിഴക്കേപ്പാട്ട്, വിവിധ വകുപ്പ്
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *