April 29, 2024

വയനാടിന്റെ റെയിവേ മോഹവും രാത്രിയാത്ര നിരോധനം പിൻവലിക്കലും അട്ടിമറിച്ചത് സി പി എം ആണെന്ന് യു.ഡി.ഫ്

0
ബത്തേരി :-  വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചൻകോഡ് നിലമ്പൂർ റെയില്പാതയും ,രാത്രി യാത്ര നിരോധനം പിൻ വലിക്കലും അട്ടിമറിച്ചത് സി പി എം ആണെന്നും .ഇതിനു സി പി എം ജനങ്ങളോട് മറുപടി പറഞ്ഞെ മതിയാകു എന്നും യു ഡി എഫ് നേതാക്കൾ ബത്തേരിയിൽ പറഞ്ഞു. 
                   '
                    നഞ്ചൻകോഡ് നിലമ്പൂർ പാതയുടെ ചിലവിന്റെ പകുതി സംസ്ഥാന സർക്കാർ നൽകുമെന്ന് യു ഡി എഫ് ഗവണ്മെന്റ് ആണ് തീരുമാനിച്ചത്. സംയുക്ത സംരംഭമായി നടപ്പാക്കാൻ എം ഓ യു ഒപ്പിട്ടതും യു ഡി എഫ് ആണ്. ഇ  ശ്രീധരനെ കൊണ്ട് പാതയുടെ സാധ്യത പഠനം നടത്തിയതും പാത ലാഭകരമാണെന്നു റിപ്പോർട്ട് നൽകിയതും യു ഡി എഫ് സർക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പാതക്ക് അനുമതി നൽകിയത്, പാതയുടെ ഡി പി ആർ തയ്യാറാക്കാൻ എട്ടു കോടി അനുവദിച്ചതും ഡി എം ആർ സി യെ ഏൽപ്പിച്ചതും യു ഡി എഫ് സർക്കാരാണ്. രണ്ടു സംസ്ഥാന ബജറ്റുകളിൽ ഈ പാതക്ക് യു ഡി എഫ് സർക്കാർ തുക  വകയിരുത്തി.  കമ്പനി രൂപീകരിക്കാൻ ബജറ്റ് പ്രഖ്യാപനം നടത്തിയതും ,തുക വകയിരുത്തിയതും യു ഡി എഫ് സർക്കാരാണ്. തുടർന്ന് എൽ ഡി എഫ് സർക്കാരിന്റെ കാലത്തു ഇ ശ്രീധരനെ കൽപറ്റയിൽ കൊണ്ട് വരികയും സർവൈ നടത്തുകയും ചെയ്തു. അഞ്ചു വര്ഷം കൊണ്ട് പാത യാഥാർഥ്യമാക്കുമെന്നു അവർ ഉറപ്പു നല്കിയതുമാണ്. മന്ത്രി സുധാകരൻ കൽപറ്റയിൽ ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്ത് പാത യാഥാർഥ്യമാക്കുമെന്നു ഉറപ്പു നൽകിയിരുന്നു. എന്നാൽ പിന്നീട് സി പി എം സംസ്ഥാന നേത്രത്വത്തിന്റെ താല്പര്യ പ്രകാരമാണ് പാത അട്ടിമറിച്ചത്. 
                                            രാത്രിയാത്ര നിരോധനത്തിൽ സംസ്ഥാന സർക്കാരിന്റെയും സി പി എൻ ന്റെയും നിലപാട് വഞ്ചനാപരമാണ്. കർണ്ണാടക ഹൈ കോടതിയിൽ കേസ് നടക്കുമ്പോൾ എൽ ഡി എഫ് സർക്കാരായിരുന്നു ഭരണത്തിൽ .രാത്രിയാത്ര നിരോധനം പിൻവലിക്കലിന് പകരമായി കർണ്ണാടക പരിസ്ഥിതിപ്രവർത്തകർ വെച്ച ബദൽ പാത നിർദേശത്തെ കേരളം സർക്കാരിന്റെ അഭിഭാഷകൻ പിന്തുണക്കുകയായിരുന്നു. രാത്രി യാത്ര നിരോധനം പിൻവലിക്കാൻ ശക്തമായ നിലപാട് എടുക്കാതെ ബദൽ പാത നന്നാക്കണമെന്നു മാത്രമാണ് കേരള സർക്കാർ  ആവശ്യപെട്ടത് .ബദൽ പാത വനത്തിലൂടെ കടന്നു പോകുന്നു എന്ന വസ്തുത കോടതിയിൽ മറച്ചു വെച്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്ത ശേഷം സ്റ്റേ വാങ്ങാൻ ശ്രമിക്കാതെ കേസ് മനപൂർവം നീട്ടികൊണ്ടു പോയി. സുപ്രീം കോടതി ആവർത്തിച്ച് ആവിശ്യ പെട്ടിട്ടും 20  രൂപ ഫീസടക്കാത്തതിനാൽ ഒന്നര വർഷത്തോളം കേസ് നീണ്ടു പോയി.
       യു ഡി എഫ് സർക്കാർ വന്നതോടെ കർണ്ണാടക സർക്കാരുമായി മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി ഈ വിഷയം മൂന്ന് തവണ ബാംഗ്ലൂരിൽ പോയി ചർച്ച നടത്തി. പ്രമുഖ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ കേസ് നടത്താൻ ചുമതല പെടുത്തി.   സുപ്രീം കോടതിയിൽ കേടു നടത്തുന്നതിന് ഗോപാൽ സുബ്രഹ്മണ്യത്തെ സഹായിക്കുന്നതിനും സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നിർദ്ദേശിക്കാനും ആക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മേൽപാലം സംബന്ധിച്ചു  പഠിക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. പ്രശ്ന പരിഹാരം സംബന്ധിച്ചു പഠിക്കാൻ ഡോക്ടർ ഈസ കമ്മിറ്റിയെ ചുമതല പെടുത്തി. കേസ് ഏകദേശം അന്തിമ ഘട്ടത്തിലേക്ക് എത്തിച്ചു. എന്നാൽ എൽ ഡി എഫ് വന്ന ശേഷം ഈ കേസും അട്ടിമറിച്ചു. മുഖ്യമന്ത്രിയോ ,മന്ത്രിമാരോ ഒരു തവണ പോലും കർണ്ണാടക ഗവണ്മെന്റുമായി ചർച്ച നടത്തിയില്ല. ഉദ്യോഗസ്ഥ തല ചർച്ചയോ കേന്ദ്ര സർക്കാരുമായുള്ള ചർച്ചയോ നടത്തിയില്ല. 
                                പ്രശ്നം പരിഹരിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയിൽ രാത്രി യാത്ര നിരോധനം തുടരണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപെട്ടത്. ഗതാഗത സെക്രട്ടറി രാത്രി യാത്ര നിരോധനത്തിന് പരിഹാരമായി തലശ്ശേരി -മൈസൂർ റയിൽ പാത അനുവദിക്കണമെന്നും,മേല്പാലങ്ങൾ പ്രായോഗിക മല്ലെന്നുമാണ് വനം വകുപ്പ് മേധാവി എടുത്ത നിലപാട്. കൂടാതെ നിരോധനം ആറു മണി മുതൽ ആറു മണി വരെ ദീർഗിപ്പിക്കണമെന്നുമാണ്.   വാൻ ജനരോഷം ഉയർന്നപ്പോഴാണ് ഇത് തിരുത്തി നല്കാൻ സർക്കാർ തയ്യാറായത്. 
         കേന്ദ്ര സർക്കാർ കത്തെഴുതിയത് കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല വയനാടൻ ജനത അനുഭവിക്കുന്നത്. രാത്രിയാത്ര നിരോധനം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ,കേരള , കർണാടക തമിഴ്നാട് മുഖ്യമന്ത്രിമാരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് പ്രശ്നത്തിന് സമവായത്തിലൂടെ പരിഹാരം കാണുകയാണ് വേണ്ടത് എന്നും നേതാക്കൾ പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ, കെ കെ അബ്രഹാം, പി പി അയൂബ് , എൻഎം വിജയൻ, നിസീ അഹമ്മദ് , ഡി പി രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *