May 8, 2024

കോട്ടത്തറ പഞ്ചായത്തില്‍ ഫൈബർ ബോട്ട് നല്‍കും: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എസ് വൈ എസിന്റെ സഹായഹസ്തം

0
Wyd Sys
കൽപ്പറ്റ:: ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ ജലപ്രളയം കൊണ്ടും മണ്ണിടിഞ്ഞും ബുദ്ധിമുട്ടുകളനുഭവിക്കുന്ന പ്രദേശങ്ങളില്‍ എസ് വൈ എസ് സഹായഹസ്തങ്ങളുമായി എത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജലപ്രളയപ്രദേശമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ എസ് വൈ എസ് ഫൈബര്‍ ബോട്ട് നല്‍കും. വെണ്ണിയോട് ടൗണില്‍ നടന്ന ദുരിതാശ്വാസ സഹായ വിതരണോദ്ഘാടന ചടങ്ങില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എന്‍ ഉണ്ണി ആവശ്യപ്പെട്ടതനുസരിച്ച് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് പ്രഖ്യാപനം നടത്തിയത്. വീടുകളില്‍ വെള്ളം കയറി പ്രയാസമനുഭവിക്കുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് എസ് വൈ എസ് നല്‍കുന്ന വിവിധ സഹായങ്ങളുടെ വിതരണോദ്ഘാടനം നടത്തി സംസംസാരിക്കുകയായിരുന്നു അദ്ദഹം.
   എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ദുരിതമനുഭവിക്കുന്ന പതിനായിരം പേര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ്, താര്‍പ്പായ, വീട്ടുപകരണങ്ങള്‍ എന്നിവ നല്‍കും.വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ആവശ്യമായ സ്ഥലങ്ങളില്‍ വളണ്ടിയര്‍ സേവനങ്ങളും എസ് വൈ എസ് നടത്തി വരികയാണ്.
വെണ്ണിയോട് നടന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫിയുടെ അദ്യക്ഷയില്‍ സ്‌റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എന്‍ ഉണ്ണികൃഷ്ണന്‍, മെമ്പര്‍ അബ്ദുന്നാസര്‍ കെ പോള്‍ (കോണ്‍ഗ്രസ്സ് ), ജോര്‍ജ് (മെമ്പര്‍), ശങ്കരന്‍ (ജനതാദള്‍ ) വിജെ ജോസ് (സി പി എം, എം മമ്മുട്ടി (വ്യാപാര വ്യവസായ ഏകോപന സമിതി, കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ കെ മുഹമ്മദലി ഫൈസി, ഇ പി അബ്ദുള്ള സഖാഫി, മുഹമ്മദലി സഖാഫി. പുറ്റാട്, നാസര്‍ മാസ്റ്റര്‍ തരുവണ, സുലൈമാന്‍ സഅദി, നൗഷാദ് കണ്ണോത്ത് മലലതീഫ് കാക്കവയല്‍, അസീസ് മാക്കുറ്റി, തുടങ്ങിയവര്‍ സംബന്ധിച്ചു.നസീര്‍ കോട്ടത്തറ സ്വാഗതവും പിപി മുഹമ്മദ് സഖാഫി ചെറുവേരി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *