May 8, 2024

വയനാട്ടിലെ കൂട്ടായ രക്ഷാപ്രവർത്തനം അഭിനന്ദനാർഹംഃ മന്ത്രി ടി. പി. രാമകൃഷ്ണൻ

0
Perikallure Dhuridaswa Camp Minister T.p Ramkrishnan Sandarsikkunnu
വൈത്തിരി എച്ച്.ഐ.എം യു. പി. സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പ് തൊഴിൽ-
എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ സന്ദർശിച്ചു. സംസ്ഥാനത്ത് സമാനതകളില്ലാത്ത
ദുരന്തമാണുണ്ടായിരിക്കുന്നത്. സർക്കാർ സാധ്യമായ എല്ലാ ദുരിതാശ്വാസ  പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സന്നദ്ധ സംഘടനകൾ, മാധ്യമങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കുന്നത്
ദുരിതത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാക്കാൻ കഴിയുന്നുണ്ട്. ഇത്
അഭിനന്ദനാർഹമാണ്. ഇനിയും ഒത്തിരി സഹായം എത്തിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
 വൈത്തിരി ലക്ഷം വീട് കോളനി, വട്ടവയൽ, തളിമല എന്നീ പ്രദേശങ്ങളിലെ 35
കുടുംബങ്ങളിൽ നിന്നുള്ള 127 പേരാണ് എച്ച്.ഐ.എം യുപി സ്‌കൂൾ ക്യാമ്പിലുള്ളത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി മന്ത്രിയോടൊപ്പമുായിരുന്നു.
മണ്ണിടിഞ്ഞ് പ്രവർത്തിക്കാൻ കഴിയാതായ വൈത്തിരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച 
ശേഷമാണ് മന്ത്രി എച്ച്‌ഐഎം സ്‌കൂളിലെത്തിയത്. വെള്ളാരംകുന്നിലുണ്ടായ
മണ്ണിച്ചിൽപ്പെട്ട് മരിച്ച ഷൗക്കത്തലിയുടെ വീട് മന്ത്രി സന്ദർശിച്ചു. സുൽത്താൻ ബത്തേരി
മൂന്നാം മൈൽ പുതുപ്പാടി ലക്ഷംവീട് കോളനിയിൽ ചുമരിടിഞ്ഞ് മരിച്ച ജലജ മന്ദിരത്തിൽ
രാജമ്മയുടെ ബന്ധുക്കളെ മന്ത്രി സുൽത്താൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിലെത്തി
ആശ്വസിപ്പിച്ചു. അടിയന്തര  ധനസഹായമായി ജില്ലാ കളക്ടറുടെ ദുരിതാശ്വാസ
നിധിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ സി.എ. യേശുദാസ് 10,000 രൂപ കുടുംബത്തിന്
കൈമാറി. ഐ. സി. ബാലകൃഷ്ണൻ എം. എൽ.എ, ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡ മണി,
സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ റ്റി. എൽ. സാബു തുടങ്ങിയവർ ആശുപത്രിയിൽ
മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *