May 7, 2024

മനുഷ്യത്വം മരവിക്കാത്ത സഹായഹസ്തങ്ങള്‍

0
Img 20180818 Wa0468
 നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന കേരളത്തിന്റെ അവസ്ഥയറിഞ്ഞ് ശാന്തകുമാരി എന്ന എഴുപതുകാരി കളക്ടറേറ്റില്‍ എത്തിയത് ഒരുലക്ഷം രൂപയുടെ സാധനങ്ങളുമായാണ്. തനിക്കറിയാത്ത ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം ചെയ്യാന്‍. ഭര്‍ത്താവ് നാരായണന്റെ മരണശേഷം കല്‍പ്പറ്റ എമിലിയിലെ വാടകവീട്ടില്‍ ഒറ്റക്കാണ് മക്കളില്ലാത്ത ശാന്തകുമാരി താമസിക്കുന്നത്. സഹോദരങ്ങളായ ശങ്കരനും മോഹനനുമാണ് ഏതാവശ്യങ്ങള്‍ക്കും ഇവരെ സഹായിക്കാന്‍ എത്താറുള്ളത്. കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ശാന്തകുമാരി വയനാട്ടിലെത്തിയത്. വീട് വിറ്റുലഭിച്ച പണത്തില്‍നിന്നെടുത്ത വിഹിതമാണ് ഈ സത്കര്‍മ്മത്തിനായി ഉപയോഗിച്ചത്. മൂന്ന് ദിവസങ്ങളായി നിരന്തരം വാര്‍ത്തകളില്‍ കാലവര്‍ഷ കെടുതികളാണ് കാണുന്നത്. ഈ ദിവസങ്ങളില്‍ രാത്രി ഉറക്കവും നഷ്ടപ്പെട്ടു. തന്നാലാവുന്നത് ദുരിതബാധിതര്‍ക്കായി ചെയ്യണമെന്ന തോന്നലിലാണ് സാധനങ്ങളെത്തിച്ചതെന്ന് ശാന്തകുമാരി പറഞ്ഞു. 25 ചാക്ക് അരി, 10 ചാക്ക് സവാള, 2 ചാക്ക് പഞ്ചസാര, മസാലപൊടികള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി സാനിറ്ററി നാപ്കിനുകള്‍ വരെയുള്ള അവശ്യവസ്തുക്കളാണ് എത്തിച്ചത്. വാര്‍ദ്ധക്യത്തിലും മറ്റുള്ളവരുടെ ദുരിതത്തെ സഹായിക്കാന്‍ തയ്യാറായ ശാന്തകുമാരി നമുക്കെല്ലാം മാതൃകയാണ്. സഹജീവികളോടുള്ള ഈ സഹകരണം മനുഷ്യത്വത്തെ ശക്തിപ്പെടുത്തുകയാണ്. ഇതില്‍നിന്നും ഒന്നുറപ്പിക്കാം. കേരളം കരകയറുകതന്നെ ചെയ്യും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *