May 6, 2024

ശുചീകരണത്തിന് കൈകോർക്കുന്നവർ 30,000 കവിഞ്ഞു

0
പ്രളയാനന്തര വയനാടിന്റെ പുനർസൃഷ്ടിക്കായി നടത്തുന്ന മിഷൻ ക്ലീൻ വയനാട്
ഏകദിന ശുചീകരണ മഹായജ്ഞത്തിൽ ശുചീകരണത്തിന് കൈകോർക്കുന്നവരുടെ
എണ്ണം 30,000 കവിഞ്ഞു. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ
നേതൃത്വത്തിൽ നാളെ രാവിലെ 8 മുതൽ ശുചീകരണം നടക്കും. എം.ഐ
ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളകട്ർ വി.
കേശവേന്ദ്രകുമാർ എന്നിവർ വൈത്തിരിയിൽ ശുചീകരണം നടത്തും. ജില്ലാ കുടുംബശ്രീ
മിഷന്റെ നേതൃത്വത്തിൽ 25,000 ഓളം കുടുംബശ്രീ പ്രവർത്തകർ ശുചീകരണത്തിൽ
അണിനിരക്കും. ഗ്രാമ പ്രദേശങ്ങളിലെ ഓരോ വാർഡിലും 60 പേരെയും,
നഗരപ്രദേശങ്ങളിൽ 150 പേരെയും വിന്യസിക്കും. ആദിവാസി സാക്ഷരതാ പദ്ധതിയിലെ
1200 പഠിതാക്കൾ, 500 ഇൻസ്ട്രക്ടർമാർ, 65 പ്രേരക്മാർ തുടങ്ങിയവരും പങ്കെടുക്കും.
 പ്രത്യേകം പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് പുഴകൾ ശുദ്ധീകരിക്കുക.
വൈത്തിരി മുതൽ പൊഴുതന വരെയുളള പുഴകൾ വയനാട് സ്‌പോർട്‌സ് ആന്റ് ഗെയിംസ്
അഡ്വഞ്ചർ അക്കാഡമിയുടെ നേതൃത്വത്തിലും, പൊഴുതന മുതൽ പനമരം വരെ
കോഴിക്കോട് ഫൈറ്റ് ഫോർ ലൈഫ് എന്ന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ
ശുദ്ധീകരിക്കും. ജില്ലക്ക് വെളിയിൽ നിന്ന് 1300 സന്നദ്ധപ്രവർത്തകർ സേവനത്തിനായി
എത്തുന്നു്. സർക്കാർ ജീവനക്കാർ ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലെ
ശുചീകരണത്തിന് പങ്കാളിയാകും. ഒരോ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിലാണ ്
ശുദ്ധീകരണം. ശുചീകരണ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ ഓരോ
വാർഡുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആമ്പുലൻസ്, പ്രതിരോധ മരുന്നുകൾ എന്നീ
സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കും. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് പ്ലാസ്റ്റിക്കുകൾ
എന്നിവ വെവ്വേറെ ശേഖരിക്കും. ഇവ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കും. ശുചീകരണ പ്രവർത്തനത്തിൽ
ഏർപ്പെടുന്ന വളണ്ടിർമാർക്ക് ജില്ലാ ഭരണകൂടം പ്രത്യേകം നിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ട്. ശുചീകരണത്തിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർക്കുളള ജില്ലാ
ഭരണകൂടത്തിന്റെ അനുമോദന പത്രം ഗ്രാമ/നഗരസഭാ കേന്ദ്രത്തിൽ നിന്നും നൽകും.
ജില്ലക്ക് പുറത്ത് നിന്നെത്തുന്നവരെ സഹായിക്കാനായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ
ഒരു കൺട്രോൾ റൂം തയ്യാറാക്കിയിട്ടുണ്ട്. ഫോൺ. 9946831533, 8606742880, 9400953505,
9744720472. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *