May 6, 2024

വി ഫോർ വയനാട് ശുചീകരണ യജ്ഞത്തിൽ 30000 കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാകും

0
കൽപ്പറ്റ:പ്രളയത്തിൽ മുങ്ങിയ വയനാടിനെ ശുചീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തോടൊപ്പം 30000 കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകും. ഒരു വാർഡിൽ നിന്ന്‍ ചുരുങ്ങിയത് 60 കുടുംബശ്രീ അംഗങ്ങളെങ്കിലും പങ്കെടുക്കണമെന്ന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 26 സി.ഡി.എസുകളിലായി 9250 അയൽകൂട്ടങ്ങളാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഓരോ അൽകൂട്ടത്തിൽ നിന്നും  കുറഞ്ഞത് 5 അംഗങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കണമന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. കൂടാതെ ശുചീകരണത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതും ഇവരുടെ നേതൃത്വത്തിലായിരിക്കും.
 പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവരിൽ സി.ഡി.എസ് ചെയർപേഴ്‌സമാരടക്കം നിരവധി കുടുംബശ്രീ അംഗങ്ങളുണ്ടായിരുന്നു.  എന്നാൽ നഷ്ടങ്ങളിൽ നിരാശരാകാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങാനാണ് പലരും തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമൊരുക്കുന്നതിനും വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഇവർ മുൻപന്തിയിൽ തന്നെയെിറങ്ങി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ പ്രദേശങ്ങളിലെല്ലാം ശുചീകരണവുമായി മുന്നിട്ടിറങ്ങിയിരുന്നു. ജില്ലയിൽ ഇതിനകം 5569 വീടുകളും 289 റോഡുകളും കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിൽ ശുചീകരിച്ച് കഴിഞ്ഞു.
വിവിധ കളക്ഷൻ സെന്ററുകളിൽ ലഭിച്ച സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുതിനായി കിറ്റുകളാക്കുന്നതും  കുടുംബശ്രീ അംഗങ്ങളാണ്. രാവിലെ മുതൽ വൈകുന്നേരേം വരെ നീണ്ടുളുതാണ് ശുചീകരണ പ്രവർത്തനം.പൂതാടി സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ 2360 കിറ്റുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. എടവക 2150, മുള്ളൻകൊല്ലി 1350, മേപ്പാടി 1500, അമ്പലവയൽ 1500 എിങ്ങനെയാണ് മറ്റ് സി.ഡി.എസുകൾ തയ്യാറാക്കിയ കിറ്റുകളുടെ എണ്ണം.  ദുരിതത്തിൽ സ്വന്തം നഷ്ടങ്ങൾ മറന്ന്‍ നാടിനൊപ്പം ചേരുകയാണീ സഹോദരിമാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *