May 3, 2024

സാലറി ചാലഞ്ചിൽ’ നോ’ പറയുന്നവരെ ആക്രമിക്കുന്നത് പ്രത്യാഘാതം ഉണ്ടാക്കും

0
02a
കൽപ്പറ്റ: പ്രളയദുരിതാശ്വാസത്തിൽ ഒരു മാസത്തെ ഗ്രോസ് സാലറി നൽകാൻ കഴിയാതെ നോ പറയുന്നവരെ ശാരീരികമായി കയ്യേറ്റം ചെയ്യുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ പറഞ്ഞു.യു. ടി. ഇ.ഫ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിസമ്മതപത്രം നൽകുന്ന ജീവനക്കാരെയും അദ്ധ്യാപകരെയും ഭീഷണിപ്പെടുത്തിയും ശാരീരികമായി കയ്യേറ്റം ചെയ്തും ശമ്പളം പിടിച്ചെടുക്കാമെന്നത് ഇടത് സർവീസ് സംഘടനകളുടെ വ്യാമോഹം മാത്രമാണ്. 144/2018 എന്ന സർക്കാർ ഉത്തരവിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് പിടിവാശി ഉപേക്ഷിച്ച് കഴിവിനൊത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് സാഹചര്യം സൃഷ്ടിക്കണമെന്ന് യു ടി ഇ എഫ് ആവശ്യപ്പെട്ടു.ജില്ലാ കൺവീനർ വി. സി. സത്യൻ അദ്ധ്യക്ഷത വഹിച്ചു വിവിധ സർവീസ് സംഘടനാ നേതാക്കളായ ടോമി ജോസഫ്, പി.പി മുഹമ്മദ്, ഇ.വി.അബ്രഹാം, സുരേഷ് ബാബു വാളൽ, സി.മൊയ്തു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *