May 2, 2024

ജില്ലയ്ക്ക് ഹിൽ ഡെവലപ്പ്‌മെന്റ് അതോറിറ്റിഃ ആസൂത്രണ ബോർഡിൽ ജില്ലാ ഭരണകൂടം

0
ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് വയനാടിന് ഹിൽ ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപീകരിക്കാൻ ആസൂത്രണ സമിതിയ്ക്ക് ശുപാർശ നൽകണമെന്ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉപാദ്ധ്യക്ഷൻ വി.കെ. രാമചന്ദ്രനോട് അഭ്യർത്ഥിച്ചു. പദ്ധതി ആസൂത്രണത്തിൽ ജില്ലയുടെ അഭിപ്രായം സ്വരൂപിക്കാനെത്തിയ ഉപാദ്ധ്യക്ഷൻ വിളിച്ച ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം ഉന്നയിച്ചത്.
കൃഷിയുടേയും വിനോദസഞ്ചാര വികസനത്തിന്റേയും പുനരുജ്ജീവനത്തിന് അടിയന്തിരമായി പദ്ധതികൾ ആവിഷ്‌കരിച്ച് സാധാരണ ജനവിഭാഗത്തിന്റെ ഉപജീവനത്തിന് വഴിയൊരുക്കണമെന്ന്‍ ഉപാദ്ധ്യക്ഷൻ നിർദ്ദേശിച്ചു.
ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കണം, പരിസ്ഥിതി സൗഹൃദ നിർമ്മാണ സംസ്‌കാരം വളർത്തുന്നതിന് ബോധവൽക്കരണം നടത്തണം, പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് പഞ്ചായത്ത് തലത്തിൽ ബോധവൽക്കരണവും പരിശീലനവും നൽകണമെന്നും അതിന് പഠനം നടത്തി ശുപാർശ സമർപ്പിക്കാനും വി.കെ.രാമചന്ദ്രൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വയനാടിന്റെ സേവനങ്ങൾക്കും ഉൽപ്പങ്ങൾക്കും പ്രത്യേക പാക്കേജ് രൂപീകരിച്ച് വിപണന സാധ്യത വർദ്ധിപ്പിക്കണമെുന്നും അദ്ദേഹം നിർദ്ദേശിച്ചു. സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസർ കെ.എം. സുരേഷ് ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *