May 4, 2024

അവകാശ ലംഘനങ്ങള്‍ക്കെതിരെ താക്കീതായി എസ്‌.കെ.എസ്. എസ്.എഫ് മനുഷ്യ ജാലിക.

0
 
കല്‍പ്പറ്റ: അവകാശ ലംഘനങ്ങള്‍ക്കെതിരെ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ സി മൊയ്തീന്‍കുട്ടി പതാക ഉയര്‍ത്തിയതോടൊയണ് മനുഷ്യജാലിക സംഗമത്തിന്റെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വൈകിട്ട് അസര്‍ നിസ്‌കാരനന്തരം എസ്.കെ.എം.ജെ പള്ളിക്ക് സമീപത്ത് നിന്നും നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി ആരംഭിച്ചു. പരസ്പര സൗഹൃദത്തിന് മാതൃകയായ ജില്ലയില്‍ നൂറുകണക്കിന് പൊതുജനങ്ങളാണ് ജാലികാ റാലിയില്‍ അണിനിരന്നത്. ത്രിവര്‍ണ്ണ പതാകയുടെ യൂണിഫോമില്‍ വിഖായ, ത്വലബാ വിഭാഗങ്ങളുടെ അംഗങ്ങള്‍ അണിനിരന്നത് റാലിയെ കൂടുതല്‍ ശ്രദ്ധേയമാക്കി. നഗരം ചുറ്റിയ റാലി ജാലിക സംഗമ വേദിയില്‍ സമാപിച്ചു. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറാംഗം വി മൂസക്കോയ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ ജാലികാ സംഗമത്തിന് തുടക്കംകുറിച്ചു. 
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമുദായിക സൗഹാര്‍ദ്ദത്തിനും ധാര്‍മികബോധത്തിനും അധസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും ഭാഗധേയം നിര്‍ണയിച്ച ഇന്ത്യയുടെ ഭരണഘടന സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി തിരുത്തിയെഴുതാനുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പായി മാറി മനുഷ്യജാലിക. സമസ്ത  ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഫാസിസത്തിന്റെ മാനവിക പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ഇസ്‌ലാംമതം സ്വീകരിച്ച കമല്‍ സി നജ്മല്‍ പ്രഭാഷണം നടത്തി. അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സി മൊയ്തീന്‍ കുട്ടി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, അശ്‌റഫ് ഫൈസി, എം മുഹമ്മദ് ബഷീര്‍, ഡോ.നജ്മുദീന്‍, മൊയ്തീന്‍കുട്ടി, മുഹമ്മദ് പനന്തറ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, മുഹമ്മദ്കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി സംബന്ധിച്ചു. ജില്ലാസെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും അഷ്‌റഫ് ഫൈസി കല്‍പ്പറ്റ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *