April 27, 2024

വികസന പാതയില്‍ തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍: ഒ.പി. വെയിറ്റിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു.

0
Img 20190306 Wa0125
ചെന്നലോട്: കൂടുതല്‍ ഭൗതിക സൗകര്യങ്ങളൊരുക്കി വികസന പാതയിലാണ് തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒ പി വെയ്റ്റിങ് ഏരിയയുടെ ഉദ്ഘാടനം പ്രസിഡന്‍റ് ഉഷ തമ്പി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി മുഖ്യപ്രഭാഷണം നടത്തി.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിരവധി വികസന പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ  തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്നുള്ള നൂറ് കണക്കിന് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സായാഹ്ന ഒ പിയില്‍ നിരവധി രോഗികളാണ് ദിനേനെ എത്തിക്കൊണ്ടിരിക്കുന്നത്. 

ചടങ്ങില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ്, ശകുന്തള ഷണ്‍മുഖന്‍, ജിന്‍സി സണ്ണി, എം ഒ ദേവസ്യ, പി സി മമ്മൂട്ടി, പി ബാലന്‍, കൊച്ചു റാണി ജോസ്, സിന്ധു ഷിബു, റീന സുനില്‍, ആന്‍സി ആന്‍റണി, ബിന്ദു ചന്ദ്രന്‍, ഗിരിജ സുന്ദരന്‍, എം എ ജോസഫ്, കെ ഇബ്രാഹിം ഹാജി, ചന്ദ്രന്‍, പി സി മൊയ്തുട്ടി ഹാജി, ജോസ് എടയാടി, ഷമീം പാറക്കണ്ടി, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ് സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *