April 26, 2024

“തെളി ഉറവകൾ ” പദ്ധതി ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച റാട്ടകൊല്ലിയിൽ

0
Facebook 1552561598910

കൽപ്പറ്റ: കണിയാമ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണ് ( മൂവ്മെൻറ് ഫോർ എയ്ഡ് ആന്റ് നോർമലൈസ് ദി നാച്വറൽ വേ ഓഫ് യൂണിവേഴ്സ് ) പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി   നടത്തുന്ന തെളി ഉറവകൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  15-ന്  വെള്ളിയാഴ്ച  നടക്കും. വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ  റാട്ട കെല്ലി മൾട്ടി പർപ്പസ് കമ്യൂണിറ്റി സെന്ററിലാണ് പരിപാടി.     ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, കുടുംബശ്രീ, വനം – വന്യ ജീവി വകുപ്പ് , പച്ചപ്പ് പദ്ധതി, കില, തൊഴിലുറപ്പ് പദ്ധതി ,കൃഷി വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് തെളി ഉറവകൾ പദ്ധതി നടപ്പിലാക്കുന്നത്. 
         കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സംജാതമായ പ്രളയം, വരൾച്ച, കാട്ടുതീ, വന്യ ജീവികളുടെ ആക്രമണം, എന്നിവയെ ശാസ്ത്രീയമായി പ്രതിരോധിക്കുകയും മുഴുവൻ ജനങ്ങൾക്കും പാരിസ്ഥിതിക അവബോധം കൊടുക്കുകയുമാണ് തെളി ഉറവകൾ എന്ന പദ്ധതി ലക്ഷ്യമിടുന്നത്. പെയ്തിറങ്ങുന്ന മഴവെള്ളത്തെ ഭൂമlയിലേക്കിറക്കുന്നതിനായി വയനാട്ടിലെ ഓരോ അരുവികളിലുമായി ഏകദേശം രണ്ട് ലക്ഷത്തോളം ജൈവ തടയണയകളുടെ ശൃംഖലകൾ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
          ജനകീയ കൂട്ടായ്മയിലൂടെ വയനാടിന്റെ  പഴയ ജൈവ – പാരിസ്ഥിതി പ്രതാപം തിരിച്ച് പിടിക്കുകയെന്ന ഉദ്ദേശത്തോടെ പ്രകൃതിയുടെ വയനാട് – സമ്പന്ന വയനാട് എന്ന സന്ദേശമുയർത്തിയാണ് തെളി ഉറവകൾ ദ്ധതി നടപ്പിലാക്കുന്നത്. സിനിമാ താരം അബു സലീമിന്റെ അധ്യക്ഷതയിൽ കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പി. സാജിത ഉദ്ഘാടനം ചെയ്യും. ഡി.എഫ്. ഒ .പി . രഞ്ജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് മണ്ണ് ഡയറക്ടർ ഷിബു കുറുമ്പേ മഠം, കോഡി നേറ്റർ എം.കെ. ജോഷി എന്നിവർ  അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *