April 27, 2024

സുബ്രമണ്യന്റെ ജീവിതം പൊള്ളുന്ന വെയിലിൽ പൊരിയുന്നു.

0
Img 20190317 Wa0001
സി.വി.ഷിബു.

കൽപ്പറ്റ: ആരുടെയും മനസ്സിസലിയിക്കുന്ന കാഴ്ചയാണ് കൽപ്പറ്റ പടിഞ്ഞാാറത്തറ റോഡിൽ  നിന്ന് കാണാൻ കഴിയുന്നത്. ജീവിക്കാനും കുടുംബം പോറ്റാനുുമായി പൊരിവെയിലിൽ ഒറ്റക്കാാലിൽ നിന്ന് വിശ്രമമില്ലാതെ കേബിൾ കുഴിയെടുക്കുകയാണ് തമിഴ്നാട് പഴനി സ്വദേശി സുബ്രമണ്യൻ. 57 കാരനായ സുബ്രമണ്യൻ 17-ാം വയസ്സിലാണ് കൂലിപ്പണിക്കായി ആദ്യമായി കേരളത്തിലെത്തുന്നത്. കഴിഞ്ഞ നാല്പത് വർഷമായി കേരളത്തിൽ എല്ലാ ജില്ലയിലും കൂലിപ്പണിയെടുക്കുകയാണ്. ഭാര്യയും മകനും നാട്ടിലായതിനാൽ ഇടക്കൊക്കെ നാട്ടിൽ പോയി താമസിക്കും. റോഡരികിൽ ബി.എസ്. എൻ. എൽ. കേബിൾ കുഴിയെടുക്കുന്നതിനിടെയാണ്  1994-ൽ രാമനാട്ടുകരിയിൽ വെച്ച് ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തിലാണ്  ഇടത് കാൽ നഷ്ടമായത്. 

        കോഴിക്കോട് മെഡിക്കൽ കോളേജിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു .പിന്നെ നാട്ടിൽ പോയി കുറച്ചു കാലം വിശ്രമം. നഷ്ടപരിഹാരമോ ഇൻഷൂറൻസ് തുകയോ ലഭിച്ചില്ല .ചികിത്സാ ചിലവും   ജോലിയില്ലാതായതും കാരണം  കുടുംബം വലിയ പ്രതിസന്ധിിയിലായതോടെ വാക്കറിന്റെ സഹായത്തോടെ വീണ്ടും കേരളത്തിലേക്ക്. ഒറ്റക്കാലിൽ നിന്ന് കേബിൾ കുഴിയെടുക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് കഠിനമായ ശ്രമത്തിലൂടെ വിജയം കണ്ടു. 1.30 മീറ്റർ ആഴത്തിൽ ഒരു മീറ്റർ നീളത്തിൽ കുഴിയെടുത്താൽ 110 രൂപ ലഭിക്കും.ബി.എസ്. എൻ. എല്ലിനെ കൂടാതെ    മുമ്പ് ടാറ്റാ ,വോഡഫോൺ, ജിയോ ,ഐഡിയ എന്നിവർക്കു വേണ്ടിയും വാട്ടർ അതോറിറ്റിക്ക് വേണ്ടിയും  കേബിൾ കുഴി എടുക്കുമായിരുന്നു. അക്കാലത്ത് സുബ്രമണ്യന്റെ സംഘത്തിൽ സ്ത്രീകൾ അടക്കം നാല്പത് പേർ വരെ ഉണ്ടാകുമായിരുന്നു. ഇന്ന് ഇത്തരം ജോലികൾക്ക് യന്ത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെ ജോലി കുറഞ്ഞു. ഇപ്പോൾ സംഘത്തിൽ നാലഞ്ച് പേർ മാത്രമേ ഉള്ളൂ. കടുത്ത ചൂടിൽ ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഉണ്ടങ്കിലും ചെയ്യുന്ന തൊഴിലിൽ സംതൃപ്തനാണ് സുബ്രമണ്യൻ . 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *