April 27, 2024

പുനർനിർമ്മാണ പദ്ധതികൾക്ക് ശാസ്ത്രീയ സമീപനവും പരിസ്ഥിതി സംരക്ഷണ നയ പരിപാടികളും വേണമെന്ന് പരിഷത്ത്

0
Img 20190317 181327
പരിഷത്ത് കൽപ്പറ്റ മേഖലാ വാർഷികം സമാപിച്ചു .
പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ശാസ്ത്രീയ സമീപനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഊന്നിയ നയ പരിപാടികൾ ആവിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി കൽപ്പറ്റ മേഖല വാർഷികം മാനിവയലിൽ സമാപിച്ചു .
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും കോഴിക്കോട് സർവകലാശാല ലൈഫ് സയൻസ് വിഭാഗം മേധാവിയുമായ ഡോ ബി എസ് ഹരികുമാർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .
 
*സമകാലീന നവോത്ഥാന ചിന്തകൾ*  എന്ന വിഷയത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം . 
എം കെ ദേവസ്യ അധ്യക്ഷത വഹിച്ചു .
പ്രൊ കെ ബാലഗോപാലൻ, ടി പി കമല , സി കെ വർഗീസ് എന്നിവർ സംസാരിച്ചു .
തുടർന്ന് പ്രതിനിധി സമ്മേളനം മേപ്പാടി ഗ്രാമ പഞ്ചായത്ത് അംഗം പി സഹിഷ്ണ  ഉദ്ഘാടനം ചെയ്തു .
മേഖല പ്രസിഡന്റ് എം കെ ദേവസ്യ അധ്യക്ഷത വഹിച്ചു .
സെക്രട്ടറി ടി പി കമല പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു  
ജില്ലാ സെക്രട്ടറി  പി  ആർ മധുസൂദനൻ സംഘടനാ രേഖ അവതരിപ്പിച്ചു. 
 
ജില്ലാ വൈസ് പ്രസിഡന്റ് കെ ടി ശ്രീവത്സൻ , എം ദേവകുമാർ ,  സുമ വിഷ്ണുദാസ് , പി അനിൽ കുമാർ,  സി എം സുമേഷ്,   എ.കെ മത്തായി,  സി കെ വർഗീസ്,  രാജു ജോസഫ് എന്നിവർ സംസാരിച്ചു .
 
പുതിയ ഭാരവാഹികൾ 
പ്രസിഡന്റ് 
കെ വിശാലാക്ഷി 
വൈസ് പ്രസിഡന്റ് 
കെ ശിവദാസൻ 
സെക്രട്ടറി 
കെ കെ രാമകൃഷ്ണൻ 
ജോ സെക്രട്ടറി 
പി ജെ ജോമിഷ് 
ട്രഷറർ 
എം പി മത്തായി 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *