May 6, 2024

പ്രളയ ക്കെടുതിയിൽ നിന്നും കുഞ്ഞോം വിജയ കുതിപ്പിലേക്ക്:എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി

0
Img 20190509 Wa0042
പ്രളയ ക്കെടുതിയിൽ നിന്നും   കുഞ്ഞോം വിജയ കുതിപ്പിലേക്ക്
 
 കുഞ്ഞോംഗവ.ഹയർസെക്കണ്ടറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി.
മാനന്തവാടി:    കുഞ്ഞോം ഗവ.ഹയർസെക്കണ്ടറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി.
 കഴിഞ്ഞ വർഷത്തെ  മഹാ പ്രളയത്തിൽ ഏറെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ . ഏകദേശം അറുപത്തി എട്ട് ലക്ഷത്തിന്റെ നഷ്ടമാണ് വിദ്യാലയത്തിനുണ്ടായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും വിദ്യാഭ്യാസ   ഉപ ഡയറക്ടറുടെയും ഇടപെടൽ നിമിത്തം ഒട്ടേറെ സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ വിദ്യാലയത്തിന്റെ അതി ജീവനത്തിന് വഴി ഒരുക്കി. എം.എൽ.എ യുടെ താൽപര്യപ്രകാരം മൂന്ന് കോടി രൂപ സ്കൂളിന്റെ ഭൗതിക നിലവാരം ഉയർത്തുന്നതിന്  ലഭ്യമായതും  വളരെ ഏറെ ആശ്വാസകരമായിരുന്നു. 1903-  ൽ എൽ.പി സ്കൂളായി ആരംഭിച്ച് 20ll – 12-ൽ  ഹൈസ്ക്കൂളായി മാറുകയും   2014- 15-ൽ  ഹയർ സെക്കൻണ്ടറിയായി ഉയർത്തുകയും  ചെയ്ത വിദ്യാലയം ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത് ക്ലേശകരമായ വഴികളിലൂടെയാണ് ഈ മഹാവിജയം നേടിയത്. നാട്ടുകാരുടെയും പി.ടി.എ യുടെയും അധ്യാപകരുടെയും ജീവനക്കാരുടേയും നിതാന്ത പരിശ്രമമാണ് വിജയത്തിന്റെ പിന്നിലെ പ്രേരകശക്കി. ഈ വർഷം എസ് .എസ്.എൽ.സി പരീക്ഷ എഴുതിയ മുപ്പത്തിനാല് കുട്ടികളെയും വിജയിപ്പിക്കുവാൻ സാധിച്ചു. ഇതിൽ നാല് കുട്ടികൾ  ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്. ഈ വിജയം പിന്നോക്ക പ്രദേശമായ കുഞ്ഞോത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയൊരു ഉണർവും ഉത്തേജനവുമാണ് ഉണ്ടാക്കിട്ടുള്ളത്.മഹാപ്രളയത്തിൽ വിദ്യാലയത്തെ സഹായിച്ച സന്നദ്ധ സംഘടനകൾക്കും മറ്റുള്ളവർക്കും കുട്ടികൾ നൽകിയ ഒരു പ്രത്യുപഹാരവും നന്ദിയും കൂടിയാണ് ഈ വിജയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *