May 5, 2024

കുടുംബശ്രീ ത്രിതല സംവിധാനങ്ങളുടെ ഗ്രേഡിംങ്ങ് ആരംഭിച്ചു

0
കുടുംബശ്രീ അയല്‍ക്കൂട്ട വര്‍ഷാചരണത്തിന്‍റെ ഭാഗമായി 2018-19 സാമ്പത്തിക വര്‍ഷത്തെ ഒരു പ്രധാന പ്രവര്‍ത്തനമായ ത്രിതല യൂണിറ്റുകളുടെ പെര്‍ഫോമന്‍സ് വിലയിരുത്തലും ഗ്രേഡിംഗും ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം താഴെത്തട്ടില്‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനായാണ് ഗ്രേഡിംഗ് നടത്തുന്നത്. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടങ്ങളെ വിലയിരുത്തി കുടുംബശ്രീ സംഘടനാ സംവിധാനങ്ങളെ ശാക്തീകരിക്കാന്‍ ഇതുവഴി സാധ്യമാവും. ത്രിതല സംവിധാനങ്ങളെ വിലയിരുത്തി ഗ്രേഡിങ്ങിന് ശേഷം മാര്‍ഗ്ഗദര്‍ശി സി.ഡി.എസ്സിനെയും, എ.ഡി.എസ്സിനെയും അയല്‍ക്കൂട്ടങ്ങളെയും കണ്ടെത്തുന്നു. ഇപ്രകാരം കണ്ടെത്തുന്ന  സി.ഡി.എസ്സ്, എ.ഡി.എസ്സ്, അയല്‍ക്കൂട്ടങ്ങളെ ഉപയോഗിച്ച് പെര്‍ഫോര്‍മന്‍സ് കുറവായ അയല്‍ക്കൂട്ടങ്ങളെയും, എ.ഡി.എസ്സിനെയും, സി.ഡി.എസ്സിനെയും ഉയര്‍ത്തിക്കൊണ്ടു വരിക എന്നതും ഗ്രേഡിങ്ങിന്‍റെ ലക്ഷ്യമാണ്. മെയ് 11, 12 തീയ്യതികളിലാണ് ജില്ലയില്‍ അയല്‍ക്കൂട്ട തല ഗ്രേഡിംങ്ങ് നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *