May 18, 2024

രാത്രി യാത്രനിരോധനത്തിന് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു

0
കൽപ്പറ്റ: 
വയനാടിന്റെ ഗതാഗതാ വികസനത്തെ പിന്നോട്ടടിച്ച രാത്രി യാത്രനിരോധനത്തിന് ഇന്ന്  ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു.. പത്ത്  വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം  നീക്കാൻ അധികാരികളിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടാവാത്തതാണ് വിലക്ക്  തുടരാൻ കാരണമെന്ന് നിയമവിദഗ്ധർ  അടക്കം പറയുന്നു.കഴിഞ്ഞ ലോക്സഭയിൽ ഈ വഴിയുള്ള ഗതാഗത വികസനം ആലോചനയിൽ ഇല്ലന്ന്  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി വ്യക്തമാക്കിയിരുന്നു.
..കേരള കർണ്ണാടക അതിർത്തിയിൽ 'ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്രനിരോധനം നിലവിൽ വന്നിട്ട് ഇന്നേക്ക്  പത്തുവർഷം തികയും. 2009 ജൂലൈ 29നാണ് ബന്ദിപ്പൂര് വനമേഖലയിൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നത്. പിന്നീടിങ്ങോട്ട് നിരോധനം നീക്കാൻ പലവിധ പ്രക്ഷോഭസമരങ്ങൾ നടന്നുവെങ്കിലും വിജയം കണ്ടില്ല. രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേസ്സിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനിയിലാണ്. എന്നാൽ കേസ് നടത്തുന്നതിൽ പോലും വേണ്ടത്ര താൽപര്യം സർക്കാർ കാണിക്കുന്നില്ലന്നും ഇത്തരം നടപടികളാണ് നിരോധനം നീളുന്നതിന്ന് പിന്നിലെന്നുമാണ് നിയമവിദഗ്ദർ പറയുന്നത്. വയനാടിന്റെ വികസനത്തെ പിന്നോട്ടടിച്ച രാത്രിയാത്ര നിരോധനം നീക്കാൻ കാര്യക്ഷമമായ ഇടപെടലാണ് വേണ്ടത്.ഇതിനായി സർക്കാരും രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.
എന്നാൽ ഇതിനിടെ ലോക്സഭയിൽ
വയനാടിന്റെ ഗതാഗതത്തിന് 
ബന്ദിപ്പൂരിൽ ഫ്ലൈഓവർ പ്രായോഗികമല്ലെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു .
പദ്ധതിക്ക് വലിയ പണചെലവ് വരും. പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി. മേപ്പാടി – ആനക്കാംപൊയിൽ  തുരങ്കം പ്രായോഗികമല്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. തുരങ്ക നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കാൻ പ്രയാസമാണ്. പണചെലവും വിഷയമാണെന്ന് ഗഡ്‌കരി അറിയിച്ചു.ഇതോടെ വയനാട്ടുകാരുടെ ബദൽ പാത സ്വപ്നങ്ങൾക്ക് കൂടിയാണ് അകാല ചരമമാവുന്നത്.
'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *