May 18, 2024

ആരോഗ്യസ്ഥിതി മോശമായ നാല് ഒട്ടകപക്ഷികളെയും സമീപത്തുള്ള ഷെഡ്ഡിലേക്ക് മാറ്റി

0
Img 20190727 Wa0324.jpg
പൂക്കോട് വെറ്ററിനറി  യൂണിവേഴ്സിറ്റിയിലെ ഒട്ടകപക്ഷികൾ പരിചരണം ലഭിക്കാത ദുരിതമനുഭവിക്കുന്നുവെന്ന വാർത്തയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ നാല്  ഒട്ടകപക്ഷികളെയും സമീപത്തുള്ള ഷെഡ്ഡിലേക്ക് മാറ്റി.ഇവയ്ക്ക് ഭക്ഷണവും പുല്ലും നൽകിയെന്ന്  സ്ഥലം സന്ദർശിച്ച എസ്.പി.സി.എ.   ജില്ലാ സെക്രട്ടറി സി.എച്ച് സ്റ്റാൻലി പറഞ്ഞു.കഴിഞ്ഞ ദിവസം
കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ റഹ്മ ഉൾപ്പടെയുള്ള വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് പക്ഷികളുടെ പരിചരണം ഉറപ്പാക്കു'മെന്ന് വൈസ് ചാൻസിലർ  ഡോ. പ്രഫസർ 'ശശീന്ദ്രനാഥ്‌  വാക്കുനൽകിയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു.  കളക്ടർ ചെയർമാനായ എസ്.പി.സി.എ. അംഗങ്ങൾ വീണ്ടും വിവരങ്ങൾ ശേഖരിക്കാൻ യൂണിവേഴ്സിറ്റിയിലെത്തും.വി.സിയുമായും റജിസ്ട്രാറുമായും സമിതി അംഗങ്ങൾ കാര്യങ്ങൾ ചർച്ച ചെയ്യും.2018ൽ പഠന ഗവേഷണ  പദ്ധതികളുടെ ഭാഗമായാണ് ആറരലക്ഷം രൂപ ചെലവഴിച്ച് ഒട്ടകപക്ഷി,എമു അടക്കമുള്ളവയെ പൂക്കോട് വെറ്റിനനറി സർവ്വകലാശാലയിൽ എത്തിച്ചത് .തുടർന്ന് ഒരു വർഷം കഴിയുമ്പോഴേക്കും പരിചരണം ലഭിക്കാതെ ഇവരുടെ ജീവിതം ദയനീയ സ്ഥിതിയിലാകുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *