May 8, 2024

കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന : രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു.

0
Img 20190828 Wa0270.jpg
 രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു

മാനന്തവാടി:പാരമ്പര്യ വിത്ത് സംരക്ഷകനും ദേശീയ പ്ലാന്റ് ജീനോം സേവ്യർ  അവാര്‍ഡ് ജേതാവുമായ  ഷാജിയുടെ കൃഷിയിടം രാഹുല്‍ ഗാന്ധി എം.പി. സന്ദര്‍ശിച്ചു.   പ്രളയത്തില്‍ വ്യാപക കൃഷിനാശം സംഭവിച്ചതിനാൽ കഴിഞ്ഞ ദിവസം ഷാജിയുടെ നിവേദനം സ്വീകരിച്ച ശേഷമാണ്   രാഹുൽ  ഷാജിയുടെ  ആറാട്ടു തറയിലെ    കൃഷി സ്ഥലം സന്ദര്‍ശിച്ചത്. ബുധനാഴ്ച രാവിലെ  ഒമ്പത് മണിയോടുകൂടി  വീട്ടിലെത്തിയ അദ്ദേഹം ഷാജിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും കൃഷിയിടം നേരില്‍ കാണുകയും ചെയ്തു.പ്രളയം മൂലം വ്യാപക നാശനഷ്ടമാണുണ്ടായതെന്നും, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നാമമാത്രമായ തുകയാണ് ഇതുവരെ നഷ്ടപരിഹാരമായി കിട്ടിയിട്ടുള്ളതെന്നും ഷാജി ആരോപിച്ചു.കൃഷിയില്‍ നിന്നുള്ള വരുമാനവും  കിഴങ്ങുവര്‍ഗ്ഗങ്ങളുടെ  ആവശ്യകതയും രാഹുല്‍ ഗാന്ധി ഷാജിയോട്    ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ  വിവിധ പ്രദേശങ്ങളില്‍ നിന്ന്  200 ല്‍പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍  സംഘടിപ്പിച്ച്  കൃഷിചെയ്യുന്ന  ഷാജിയെ കുടുംബത്തെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പ്രളയത്തില്‍  വലിയ കൃഷിനാശമാണ്  ഷാജിക്ക് ഉണ്ടായത് .വിവിധയിനം നെല്‍ വിത്തുകളെക്കുറിച്ചും രാഹുല്‍  ചോദിച്ചറിയുകയും ചെയ്തു . 

കൃഷിയിടങ്ങള്‍ ,പ്രളയത്തില്‍ തകര്‍ന്ന മീന്‍ വളര്‍ത്തല്‍ കേന്ദ്രം, പശു, ആട്, കോഴി  എന്നിവ വളര്‍ത്തുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചു. പാരമ്പര്യ വിത്തുകള്‍ ഉപയോഗിച്ച്  കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാഹുല്‍ ഗാന്ധിയോടൊപ്പം കെ സി വേണുഗോപാല്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ഡെന്നിസണ്‍  കണിയാരം, ഡിവിഷന്‍ കൗണ്‍സിലര്‍ ജോര്‍ജ് കളമ്പുകാട്ട്, ദേവസ്യ എളപ്പുപാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *