April 28, 2024

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ മീനങ്ങാടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

0
Img 20191219 Wa0085.jpg
ഡിസംബർ 26ന് മീനങ്ങാടി  ഗ്രാമപഞ്ചായത്ത് ശ്രീകണ്ഠപ്പ  ഗൗഡർ  സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന വലയ സൂര്യഗ്രഹണ  മഹാസംഗമത്തിനായി സ്വാഗതസംഘം  രൂപീകരിച്ചു.  മീനങ്ങാടി  ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകിയ പരിപാടിയിൽ ടോട്ടം  റിസോഴ്സ് സെന്റർ, ലൈബ്രറി കൗൺസിൽ, കേരള സാഹിത്യ പരിഷത്ത്, കുടുംബശ്രീ, ആസ്ട്രോ കേരള  എന്നീ  സംഘടനകളുടെ  ഭാരവാഹികളും  മീനങ്ങാടി പോളിടെക്നിക്, വിവിധ സ്കൂളുകൾ, ഐ.എച്ച്. ആർ. ഡി. കോളേജ്  എന്നിവിടങ്ങളിൽ  നിന്നും അധ്യാപക വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു. 
18 ആം തീയതി  ബുധനാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക്  മീനങ്ങാടി  S.A മജീദ്  ഹാളിൽ  ചേർന്ന  യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  റെജിമോൾ  സ്വാഗതം  പറഞ്ഞു.  ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സി.അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടോട്ടം റിസോഴ്സ് സെന്റർ കോർഡിനേറ്റർ   ജയ്ശ്രീകുമാർ  വിഷയാവതരണം നടത്തി.  വലയ സൂര്യഗ്രഹണത്തെ  അവിസ്മരണീയമാക്കാൻ  ചേർന്ന  സംഘാടകസമിതിയിൽ  പ്രസിഡന്റ്  ബീന വിജയൻ  ചെയർമാനും  പഞ്ചായത്ത് സെക്രട്ടറി  ജനറൽ കൺവീനറും ആയികൊണ്ട്   വിവിധ കമ്മിറ്റികൾക്ക്   രൂപം നൽകി. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി പൗലോസ് നന്ദി പറഞ്ഞു.
കോഴിക്കോട്  പ്ലാനിറ്റോറിയം  ഒരുക്കുന്ന  പാനൽ  പ്രദർശനം,   വിദഗ്ധർ  നയിക്കുന്ന  ശാസ്ത്ര ക്ലാസുകൾ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടൻപാട്ടു സംഘം നേതൃത്വം നൽകുന്ന സംഗീത  പരിപാടി , മീനങ്ങാടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് യൂണിറ്റ്  അംഗങ്ങൾ  അവതരിപ്പിക്കുന്ന   കലാപരിപാടികൾ തുടങ്ങിയവ മഹാസംഗമത്തിനോട് അനുബന്ധിച്ച് നടക്കും.
സൂര്യഗ്രഹണത്തെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിനാവശ്യമായ കണ്ണടകളും മറ്റ് സജ്ജീകരണങ്ങളും പരിപാടിയുടെ ഭാഗമായി 26 ന് പഞ്ചായത്ത് ഗ്രൗണ്ടിൽ ലഭ്യമാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *