May 5, 2024

ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

0
Img 20191226 Wa0284.jpg
: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നാടിനെ പ്രകമ്പനം കൊള്ളിച്ച റാലി ശ്രദ്ധേയമായി.
ബാന്റ് വാദ്യങ്ങളുടെയും വൈറ്റ് ഗാർഡിന്റെയും അകമ്പടിയോടെയുള്ള റാലി മാനന്തവാടി മുനിസിപ്പൽ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച് മാനന്തവാടി ടൗൺ, ബ്ലോക്ക് ഓഫീസ് റോഡ് വഴി ഗാന്ധി പാർക്കിൽ സമാപിച്ചു.പൊതു സമ്മേളനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ 
ഉൽഘാടനം ചെയ്തു.
മതേതരത്വരാഷ്ടമായ ഇന്ത്യയെ മതാധിഷ്ടിത രാഷ്ട്രമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണ ഏറെയാണെന്ന് തങ്ങൾ പറഞ്ഞു.
പൗരത്വ നിയമത്തിന്നെതിരെയു
ള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമാവുകയാണെന്നും, ഇത് കണ്ടില്ലെന്ന് നടിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനോപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കാതെ ആർ.എസ്.എസ്.അജണ്ടകളും നിയമങ്ങളും നടപ്പാക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
പൗരത്വ നിയമത്തെ ഇന്ത്യയെ സ്നേഹിക്കുന്നവർ ഒറ്റകെട്ടായി എതിർക്കുകയാണ്.നിയമം മുസ്ലിംലിം സമുദായത്തെ മാത്രമല്ല സമൂഹത്തേയും ബാധിക്കുന്ന പ്രശ്നമാണ്.
ജനങ്ങൾ മനുഷ്യത്വത്തിന് എതിരായ നിയങ്ങൾ എതിർക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജാർഖണ്ഡിൽ ബി.ജെ.പി.ക്കുണ്ടായ തോൽവിയെന്നും തങ്ങൾ പറഞ്ഞു. ഇന്ത്യയെ ഇന്ത്യ അല്ലാതാക്കി മാറ്റാനുള്ള നിയമത്തിന്നെതിരെയും, വിവേചനങ്ങൾക്കെതിരെയും പോരാടാൻ എല്ലാവരും ഒന്നിക്കുന്ന കാഴ്ചയാണ് ഇന്ത്യയിൽ ഉടലെടുത്തിരിക്കുന്നത്. നിരാശപ്പെടാതെ പ്രതീക്ഷയോടെ ഒറ്റക്കെട്ടായി മുന്നേറാൻ കഴിയണം. ഇന്ന് ( വെള്ളി) വൈകുന്നേരം നാല് മണിക്ക് മാനന്തവാടിയിൽ നടത്തപ്പെടുന്ന
 പൗരത്വ ബിൽ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്    കൊണ്ടുള്ള ജനകീയ സമിതി റാലിവൻ വിജയമാക്കണമെന്നും തങ്ങൾ പറഞ്ഞു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഹാരിസ് കാട്ടിക്കുളം സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഉവൈസ് എടവെട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഹാഫിള് മുസ്സമ്മിൽ കാട്ടിക്കുളം ഖിറാഅത്ത് നടത്തി.
പി. ഇസ്മായിൽ കമ്പളക്കാട്,
പി.കെ.ജയലക്ഷ്മി, കെ.സി.മായൻ ഹാജി, എൻ.നിസാർ അഹമ്മദ്, പടയൻ മുഹമ്മദ്, പി.കെ.അസ്മത്ത്, ഹാരിസ് പടിഞ്ഞാറത്തറ, ഇബ്രാഹിം മാസ്റ്റർ, ജാഫർമാസ്റ്റർ, അസർ പൂവൻ, കബീർ മാനന്തവാടി, സൈഫു തോട്ടോളി, പി.ജെ. മുജീബ്, അസീസ് കോറോം, മോയി ഖാസിമി, സി.പി.മൊയ്തു ഹാജി, കേളോത്ത് അബ്ദുള്ള, പി.വി.എസ്.മൂസ്സ, പി.എ.ആലി ഹാജി, പി.കെ.അമീൻ ,സി. കുഞ്ഞബ്ദുള്ള, പടയൻ അബ്ദുള്ള, അഡ്വ .അബ്ദുൽ റഷീദ് പടയൻ,കൊച്ചി ഹമീദ്, ഇസ്മായിൽ കീപ്പർത്ത്, അർഷാദ് ചെറ്റപ്പാലം, ഹുസൈൻ കുഴി നിലം അസീസ് വെള്ളമുണ്ട സി.കെ.ഹാരിസ്, സമദ് കണ്ണിയൻ, ഡി.കെ.മുസ്തഫ, ആരിഫ് തണലോട്, സംബന്ധിച്ചു.
2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം പ്രവചിച്ച മുഹമ്മദ് അശ്റഫിന് ഉപഹാരം നൽകി. പി. എ. മുജീബ് വാരാമ്പറ്റ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *