May 5, 2024

നൂറ്റാണ്ടിന്റെ വലയഗ്രഹണത്തെ വരവേറ്റ് വയനാട്

0
Valaya Suryagrahanam Skmj Yil Kananethiyavar 2.jpg

    നൂറ്റാണ്ടിന്റെ വലയ സൂര്യഗ്രഹണത്തെ വരവേറ്റ് വയനാട.് ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ജില്ലയിലെത്തിയത്. മഞ്ഞ് മൂടിയ കാലാവസ്ഥയായതിനാല്‍ സൂര്യഗ്രഹണം ഭാഗികമായാണ് ജില്ലയില്‍ ദൃശ്യമായത്. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, റീജണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനിറ്റോറിയം കോഴിക്കോട്, ആസ്ട്രോ കേരള തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് വലയ സൂര്യഗ്രഹണം പൊതുജനങ്ങള്‍ക്ക് ദൃശ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന ഗ്രഹണ സംഗമം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രഹണ മഹാസംഗമത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ എക്സിബിഷന്‍ ബസും, പ്രോജക്ഷന്‍ സ്‌ക്രീനും ഒരുക്കിയിരുന്നു. ഉണര്‍വ് നാടന്‍കലാപഠനകേന്ദ്രത്തിന്റേയും നേര് നാടകവേദിയുടേയും, കല്‍പ്പറ്റ ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും കലാപരിപാടികളും നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടും ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. പൊതുജനങ്ങള്‍ക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി സൗരക്കണ്ണടകളും ഗ്രൗണ്ടില്‍ ലഭ്യമാക്കി. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  മുനിസിപ്പല്‍ ചെയര്‍മാന്‍ സനിത ജഗദീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍, പ്രസിഡന്റ് കെ.എം രാഘവന്‍, പ്ലാനിറ്റോറിയം ഓഫീസര്‍ സി.എന്‍ സുനില്‍, ടോട്ടം റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ കെ.അരുണ്‍കുമാര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം. കെ ദേവസ്യ, ആസ്‌ട്രോ വയനാട് സാബു ജോസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.സാജിത, സയന്‍സ് ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍ കുമാര്‍, ശാസ്ത്രരംഗം കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ ബാബുരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ.രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *