April 29, 2024

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കും:കോണ്‍ഗ്രസിന്‍റെ 135-ാം ജന്മദിനം ആഘോഷിച്ചു

0
02.jpg
കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 135-ാം ജന്മദിനം ഡി.സി.സി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ തുടങ്ങി ഭരണഘടനയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതേതര-ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക് എന്ന നിലയ്ക്ക് ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നായകസ്ഥാനം വഹിച്ച കോണ്‍ഗ്രസിന്‍റെ ഇന്നത്തെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറെ ഗൗരവമേറിയതാണെന്ന് ഡി.സി.സി ഓഫീസില്‍ നടന്ന ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. രാജ്യമിന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ മതേതരത്വം തച്ചുടച്ച് വിഭജനത്തിന്‍റെ രാഷ്ട്രീയം പയറ്റുകയാണ്. പൗരത്വ നിയമഭേഗഗതിയും, ദേശീയ പൗരത്വപട്ടികയുമെല്ലാം മതത്തിന്‍റെ പേരിലുള്ള വിഭജനത്തിന് ആക്കം കൂട്ടുന്നതിനായി നടപ്പിലാക്കിയതാണ്. ജനങ്ങളെല്ലാം ഇന്ന് പ്രതിഷേധവുമായി തെരുവിലാണ്. ആര്‍ എസ് എസ് അജണ്ടകള്‍ മാത്രം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും കോട്ടം തട്ടുന്ന ഏത് നടപടിയെയും കോണ്‍ഗ്രസ് ശക്തമായി ചെറുത്ത് തോല്‍പ്പിക്കും. കോണ്‍ഗ്രസിന്‍റെ ചരിത്രം അതാണ് എപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാജ്യത്തെ ഇന്ന് കാണുന്ന മുഴുവന്‍ പുരോഗതിക്ക് പിന്നിലും കോണ്‍ഗ്രസിന്‍റെ കരങ്ങളുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷതക്ക് കോട്ടം വരുത്താന്‍ ഒരു ഫാസിസ്റ്റ് ശക്തിയെയും കോണ്‍ഗ്രസ് അനുവദിക്കില്ല. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി ഇന്ന് ഭരണകെടുകാര്യസ്ഥത മൂലം തകര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഇതിനെല്ലാം പുറമെയാണ് പൗരത്വനിയമ ഭേദഗതിയിലൂടെ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമം. ഈ സാഹചര്യത്തിലെല്ലാമാണ് കോണ്‍ഗ്രസിന്‍റെ പ്രസക്തി വര്‍ധിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.കെ അബ്രാഹം, കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, ബിനു തോമസ്, എന്‍.സി കൃഷ്ണകുമാര്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ഉലഹന്നാന്‍ നീറന്താനം, സി.ജയപ്രസാദ്, ടി.ജെ ഐസക്ക്, കെ.കെ രാജേന്ദ്രന്‍, അഡ്വ.ജോഷി സിറിയക്ക്, അനില്‍ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *