May 3, 2024

പാണ്ടിക്കടവ് മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന നടത്തി

0

              മാനന്തവാടി പാണ്ടിക്കടവ് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യത്തില്‍ പുഴു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പാണ്ടിക്കടവിലുളള ബര്‍ക്കത്ത് ഫിഷ് എന്ന സ്ഥാപനം ഭക്ഷ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ചു.  പരാതി ശരിയാണ് എന്ന് ബോധ്യപ്പെടുകയും,   സ്ഥാപനത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരിക്കുന്ന പുഴുവിനെ കണ്ട ചൂര മീന്‍ ഉള്‍പ്പെടെ 53 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.  നിശ്ചിത അനുപാതത്തില്‍ ഐസ് ഇടാതെയും, വൃത്തിഹീനമായ സാഹചര്യത്തിലും വില്‍പ്പന നടത്തിയതിനേത്തുടര്‍ന്നാണ് മത്സ്യം നശിപ്പിച്ചത്. സ്ഥാപനം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കാതെയും, നിബന്ധനകള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്നത് ബോധ്യപ്പെട്ടതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കി.        പരിശോധനയ്ക്ക് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ  വര്‍ഗ്ഗീസ്,   എടവക ജ ഒ ഇ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് പി  ജോസഫ്,  ജെ.എച്ച്.ഐ. നോബി അഗസ്റ്റ്യന്‍,    എടവക ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് മനോജ്, ഭക്ഷ്യ സുരക്ഷാ ജിവനക്കാരായ      പ്രബീഷ് എ, പത്മനാഭന്‍ കെ.ബി എന്നിവര്‍ പങ്കെടുത്തു.  നിയമലംഘനം നടത്തിയ സ്ഥാപനത്തിന് എതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരമുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *