May 3, 2024

മിഷന്‍ ഇന്ദ്രധനുഷ്: മാനന്തവാടിയില്‍ ജനസമ്പര്‍ക്ക പരിപാടി

0
 

    പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ജനസമ്പര്‍ക്ക പരിപാടി മാനന്തവാടിയില്‍ ഇന്ന് (ഫെബ്രുവരി27) തുടങ്ങും.  തോണിച്ചാല്‍ അഭിരാമി ഫാം റിസോര്‍ട്ട ്ഹാളില്‍ രാവിലെ 10 ന്  ഒ.ആര്‍.കേളു എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. രാജ്യമെമ്പാടും നടക്കുന്ന 'തീവ്ര മിഷന്‍ ഇന്ദ്രധനുഷ് യജ്ഞ'ത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലും ബോധവത്കരണ  പരിപാടി നടക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ,  ജില്ലാ ആരോഗ്യ വകുപ്പിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും എടവക ഗ്രാമ പഞ്ചായത്തിന്റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും സാമൂഹ്യനീതി വകുപ്പിന്റേയും ലോകാരോഗ്യ സംഘടനയുടേയും സഹകരണത്തോടെയാണ് ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്.
 
 തിരഞ്ഞെടുത്ത ജില്ലകളിലാണ്  ഇന്ദ്രധനുഷ് യജ്ഞം നടക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകള്‍  എങ്ങനെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍, എക്‌സിബിഷനുകള്‍ , കലാപരിപാടികള്‍, പ്രശ്‌നോത്തരി മത്സരങ്ങള്‍ ഇതിന്റെ  ഭാഗമായി നടക്കും. 

മാര്‍ച്ച് 4 ന്  കല്‍പറ്റയിലും ക്യാമ്പ് സംഘടിപ്പിക്കും. കലാപരിപാടികള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സാംസ്‌കാരിക ട്രൂപ്പുകളാണ് അവതരിപ്പിക്കുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *