May 3, 2024

മരുന്നുകൾ എത്തിക്കൽ പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് ഫയർഫോഴ്സ്.

0
Img 20200404 Wa0559.jpg
കൽപ്പറ്റ: കൊറോണ    കാലത്ത് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടാൻ    സാധ്യതയുള്ളതിനാൽ ആവശ്യക്കാർക്ക് മരുന്നുകൾ വീടുകളിൽ എത്തിക്കുന്നത് പ്രത്യേക ദൗത്യവുമായി ഏറ്റെടുത്തിരിക്കുകയാണ് ഫയർ ഫോഴ്സ് .തിരുവനന്തപുരം , കൊച്ചി ,  കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നടക്കം മരുന്നുകൾ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നുണ്ട്. ഉൾഗ്രാമങ്ങളിൽ    താമസിക്കുന്നവർക്കും  വനത്തിനുള്ളിൽ താമസിക്കുന്നവർക്കും അഗ്നിരക്ഷാസേന യുടെ ഈ സേവനം ലോക്ക് ഡൗൺ കാലത്ത് വലിയൊരു അനുഗ്രഹമാണ്. സേനാംഗങ്ങൾ പലരും  പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഊരുകളിൽ സന്ദർശിച്ച് ആവശ്യങ്ങൾ അന്വേഷിക്കുന്നുണ്ട്.ബത്തേരി ,കൽപ്പറ്റ ,മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നി രക്ഷ നിലയങ്ങളിൽ ജോലി ചെയ്യുന്ന ഫയർഫോഴ്സ് അംഗങ്ങളാണ് കർമ്മനിരതരായി മുഴുവൻ സമയവും രംഗത്തുള്ളത്. ശനിയാഴ്ച വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ള രോഗികൾക്ക്  കൊടുക്കുന്നതിന് വേണ്ടി കോഴിക്കോട്  മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ കൊണ്ടുവന്ന ജീവൻ രക്ഷാ മരുന്നുകൾ ജില്ലാ ഫയർ ഓഫീസർ  ഏറ്റുവാങ്ങി വിവിധ പ്രദേശങ്ങളിൽ എത്തിച്ചു ചു. വയനാട് ജില്ലയിൽ ലഭ്യമല്ലാത്ത മരുന്നുകളാണ് കോഴിക്കോട് നിന്നും അഗ്നി രക്ഷാ സേനയുടെ വാഹനത്തിൽ കൊണ്ടുവന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *