May 2, 2024

കെ.സി.സി. വായ്പക്ക് മൊറോട്ടോറിയം ബാധകമല്ല : വായ്പ എടുത്തവർ ദുരിതത്തിൽ

0
.
മാനന്തവാടി. കൊറോണയുടെ ദുരന്തത്തിൽ ജനങ്ങൾഏറെ ദുരിതം പേറുന്നതിന്നിടയിൽ
കിസാൻക്രെഡിറ്റ് കാർഡ് വായ്പക്ക് മൊറോട്ടോറിയം ബാധകമല്ല. വായ്പ എടുത്തവർ ദുരിതത്തിൽ കെ.സി.സി. വായ്പ എടുത്ത കർഷകർ വായ്പ തിരിച്ചടക്കാനായുള്ള നെട്ടോട്ടത്തിൽ.
വായ്പ എടുത്ത ബേങ്കുകളിൽ നിന്നും കർഷരെ ഫോണിൽ വിളിച്ച് വായ്പ കാലാവധി കഴിഞ്ഞെന്നും ഉടനടി വായ്പ തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
നാഷണലൈസ്ഡ്ഡ്ബേങ്കുകളിലും
കേരളത്തിലെ എല്ലാസഹകരണ ബേങ്കു കളിലും എല്ലാ
  വായ്പ കൾക്കും
മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും കെ.സി.സി. വായ്പകൾക്ക് ബാധകമല്ലാത്ത രീതിയിലാണ് സർവ്വീസ് ബേങ്കുകൾ പ്രവർത്തിക്കുന്നത്.
മൊറോട്ടോറിയം നിലവിലുണ്ടെങ്കിലും
കാലാവധി കഴിഞ്ഞകിസാൻ ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ച് പിടിക്കുന്നത് നിർത്തിവെക്കണമെന്ന യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് 
സർവ്വീസ് സഹകരണ ബേങ്ക് അധിക്യതർ വ്യക്തമാക്കി.
മൂന്ന് ലക്ഷം രൂപ വരെയാണ് കിസാൻക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വരെയാണ് പലിശ ഇല്ലാതെ നാഷണലൈസ്ഡ് ബേങ്കുകളും സർവ്വീസ് ബേങ്കുകളും നിരവധി പേർക്ക് വായ്പ നൽകിയിരുന്നത്.
 ഇത്തരം വായ്പകൾമാർച്ച്‌  31 ഓട്  കൂടി  കാലാവധി കഴിഞ തിനെ തുടർന്നാണ് തിരിച്ചടക്കണമെന്ന് കാണിച്ച് വയനാട്ടിലെസർവ്വീസ് ബേങ്ക് അധികൃതർ കർഷകർ എടുത്ത
 വായ്പ തിരിച്ചടക്കണമെന്ന് കാണിച്ച് ഫോണിൽ വിളിക്കുന്നത്.
പലിശ ഇല്ലാത്ത കെ.സി.സി. വായ്പ കാലാവധിക്കുള്ളിൽ അടച്ചില്ലെങ്കിൽ വായ്പ എടുത്ത ദിവസം മുതലുള്ള പലിശ അടക്കേണ്ടി വരുമെന്നാണ്
ബേങ്ക്അധികൃതർ വായ്പ എടുത്ത കർഷകരെ ഫോണിൽ   വിളിച്ച്അറിയിക്കുന്നത്.
കോറോണ മൂലവും കാർഷിക ഉൽപ്പന്നങ്ങൾ പ്പോലും, വാങ്ങാൻ ആരുമില്ലാത്തതിനാലും ദുരിതത്തിൽ കഴിയുന്ന കർഷകർ എടുത്ത വായ്പ തിരിച്ചടക്കാൻ നെട്ടോട്ടമോടുകയാണ്.
കിസാൻ ക്രെഡിറ്റ് കാർഡിൽ കർഷകർ എടുക്കുന്ന വായ്പയുടെ ഒരു വർഷത്തെ പലിശ യിനത്തിൽ  ബാങ്കിന്  നൽകേണ്ടുന്ന  തുകയിൽ   3% കേന്ദ്ര  സർക്കാരും  4%സംസ്ഥാന  സർക്കാരും  ആണ് നൽകേണ്ടത്.
ലോക്ക് ഡൌൺ  ആയതു  കാരണം  കേന്ദ്ര  വിഹിതം  കേന്ദ്രം നൽകുമെന്നും  എന്നാൽ  സംസ്ഥാന  സർക്കാരിന്റെ  ഭാഗത്തു  നിന്നും  യാതൊരു  തീരുമാനവും ഉണ്ടായിട്ടില്ല എന്ന് കർഷകർ പറഞ്ഞു.
മൊറൊട്ടോറിയം  പ്രഖ്യാപിച്ചതിന്റെ  ആനുകൂല്യങ്ങൾ  വായ്പക്കാർക്ക്  നൽകാത്തത്  സംസ്ഥാന  സർക്കാരിന്റെ  ഇരട്ടത്താപ്പ്  ആണെന്നും  അക്കാര്യത്തിൽ  കൃത്യമായ  നിർദേശങ്ങൾ  ബാങ്ക് കൾക്ക്  സഹകരണ  വകുപ്പ്  നൽകണമെന്നും 
വനിതാ  ലീഗ്  ഭാരവാഹികളായ  ആമിന  സത്താർ,  മൈമൂന  കെ  എ,  റംല ജമാൽ  എന്നിവർ  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *