May 13, 2024

മാനന്തവാടിയിൽ മാസ്കുകൾ ഇല്ലാതെ പുറത്തിറങ്ങിയാൽ പിടി വീഴും

0
മാസ്ക്കുകൾ നിർബന്ധമാക്കി മാനന്തവാടി നഗരസഭ
കോവിഡ് 19 ജാഗ്രതയുടെ  പശ്ചാത്തലത്തിൽ  മാനന്തവാടി നഗരസഭ ജാഗ്രത നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മാസ്ക്കുകൾ നിർബന്ധമാക്കി.നഗരസഭ പരിധിയിൽ എത്തുന്നവർ ആരോഗ്യവകുപ്പ് , പോലീസ് നിർദ്ദേശിക്കുന്ന  മുൻകരുതലുകളും ,ജാഗ്രത നടപടികളും കർശനമായി പാലിക്കണമെന്ന്  നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കൂടുന്നുണ്ടെങ്കിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും ചെയർമാൻ നിർദ്ദേശിച്ചു.മാസ്ക്കുകൾ ധരിക്കാതെ ആളുകൾ നിരത്തിലിറങ്ങിയാൽ നിയമനടപടി യിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി .കച്ചവട സ്ഥാപനങ്ങളിലെത്തുന്നവർക്കും നിയമങ്ങൾ ബാധകമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *