April 27, 2024

ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ : ഹോമിയോ ഡിസ്പൻസറി അടച്ചു.

0
മാനന്തവാടി:  തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂലയിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പൻസറി അടച്ചു .ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയതോടെയാണ് ഡിസ്പൻസറി അടച്ചത്. സ്ഥാപനത്തിന്  സമീപം  പ്രവർത്തിക്കുന്ന  ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ  ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയത്. 

സ്ഥാപനത്തിെലെ ഒരു അറ്റൻഡർ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെ യ്നിലാണ്. പകരം വെളളമുണ്ടയിൽ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റൻഡർ ആയിരുന്നു തിങ്കളാഴ്ച ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇയാൾ ക്വാറന്റയ്നിൽ ആയതോടെ െവെള്ളമുണ്ടയിലും ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടി വരും. 




     വാടക കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ഡിസ്പൻസറി പ്രവർത്തിക്കുന്നത് എന്നതിനാൽ ഇവിടെ യാതൊരു സുരക്ഷയുമില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മുൻ കൈ എടുത്ത് 2012- 13 സാമ്പത്തിക വർഷം ഹോമിയോ ഡിസ്പൻസറി കെട്ടിടം നിർമ്മിക്കാൻ  25 ലക്ഷം രൂപ അനുവദിച്ചിരുന്നങ്കിലും ഇതുവരെ   കെട്ടിടമായിട്ടില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *