വയനാട്ടിൽ തിരഞ്ഞെടുപ്പിനിടെ രണ്ടാമത്തെ മരണം: കുഴഞ്ഞുവീണ പോലീസ് കോൺസ്റ്റബിളും മരിച്ചു.

കൽപ്പറ്റ :ഇലക്ഷൻ സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോൺസ്റ്റബിൾ മരിച്ചു.
സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു.
എ ആർ ക്യാമ്പിൽ നിന്നുമെത്തിയ മീനങ്ങാടി സ്വദേശി കരുണാകരൻ (45) ആണ് ഉച്ചയോടെ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മുമ്പ് കരുണാകരൻ മീനങ്ങാടി സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
രാവിലെ വോട്ടുചെയ്യാൻ വരി നിൽക്കുന്നതിനിടെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി
വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവിയും മരിച്ചിരുന്നു.



Leave a Reply