ഭിന്നശേഷിക്കാർക്ക് വേണ്ടി 67ലധികം പദ്ധതികൾ: എൽഡിഎഫ് അധികാരത്തില്‍ വരണമെന്ന് ഡി എ ഡബ്ലു എഫ്


Ad
ഭിന്നശേഷിക്കാർക്ക് വേണ്ടി 67ലധികം പദ്ധതികൾ: എൽഡിഎഫ് അധികാരത്തില്‍ വരണമെന്ന് ഡി എ ഡബ്ലു എഫ്

കൽപ്പറ്റ: ഭിന്നശേഷിക്കാർക്ക് വേണ്ടി 67ലധികം പദ്ധതികള്‍ ആവഷ്‌കരിച്ച് നടപ്പാക്കി കൊണ്ടരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ അധികാരത്തില്‍ വരണമെന്ന് ഡിഫ്രന്റ്‌ലി എബിള്‍ഡ് പേഴ്‌സണ്‍ വെല്‍ഫെയര്‍ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1600 രൂപയായി ഉയർത്തി, ഭിന്നശേഷിക്കാരുടെ തൊഴിൽ സംവരണം മുന്നിൽ നിന്നും നാല് ശതമാനമായി വർദ്ധിപ്പിച്ചു, എയ്ഡഡ് സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് നാലു ശതമാനം തൊഴിൽ സംവരണം, തൊഴിൽ കണ്ടെത്തുന്നതിന് കൈവല്യ പദ്ധതിയിലൂടെ അമ്പതിനായിരം രൂപ വരെ പലിശ ഇല്ലാ വായ്‌പ, ചരിത്രത്തിലാദ്യമായി കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാനും ബോർഡ് ഓഫ് ഡയറക്ടേഴ്സും ഭിന്നശേഷിക്കാർ, ഭിന്നശേഷിക്കാരുടെ മക്കൾക്ക് 10000 രൂപയുണ്ടായിരുന്ന വിവാഹധനസഹായം മുപ്പതിനായിരം രൂപയായി വർധിപ്പിച്ചു, ആശ്രിത പെൻഷൻ വീണ്ടും പുനരാരംഭിച്ചു തുടങ്ങി നിരവധി ആനുകൂലങ്ങൾ സർക്കാർ നൽകി. കാെവിഡ് എന്ന മഹാമാരി പടർന്നുപിടിച്ചപ്പോൾ കേന്ദ്രം ഗവൺമെന്റ് ഭിന്നശേഷിക്കാർക്ക് 1000 രൂപ തരാമെന്നു പറഞ്ഞ് വഞ്ചിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. സെക്രട്ടറി കെ വി മത്തായി, പ്രസിഡന്റ് കെ യു ഐസക്, ജോ. സെക്രട്ടറി ജി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *