പഠനത്തോടൊപ്പം ഗ്രാമീണ തൊഴിലിടത്തിലും വിദ്യാർത്ഥികൾ


Ad
പഠനത്തോടൊപ്പം ഗ്രാമീണ തൊഴിലിടത്തിലും വിദ്യാർത്ഥികൾ
തരുവണ: പഠനത്തിനിടയിലെ സമയങ്ങൾ പാഴാക്കി കളയാതെ നാൽവർ സംഘം.പഠനത്തിന് ശേഷമുള്ള സമയത്തും അവധി ദിവസങ്ങളിലും ഗ്രാമീണ തൊഴിലിടങ്ങളിൽ സജീവമാണിവർ.പുതുശേരിക്കടവ് പുതിയിടത്ത് ജോബിൻ, എബിൻ. ചിരക്കാക്കുടിയിൽ ബേസിൽ ,ആതിൽ എന്നിവരാണ് അധ്വാനത്തിൻ്റെ മഹത്വമറിഞ്ഞ് ക്യഷിയിടത്തിലുള്ളത്. ബിരുദ_ പി.ജി വിദ്യാർത്ഥികളാണിവർ. സാധാരണ വിദ്യാർത്ഥികളെപ്പോലെ ഒഴിവു സമയങ്ങളിൽ ഇൻ്റർനെറ്റിൻ്റെ മായിക വലയത്തിൽ മുഴുകാറില്ല.സമീപ സ്ഥലങ്ങളിലെ കാർഷികവും, അല്ലാത്തതുമായ തൊഴിലിടങ്ങൾ തേടി പോവുകയാണ്. സാധാരണകൃഷി പണിക്ക് യുവാക്കളെ കിട്ടാത്ത സാഹചര്യത്തിലാണ് ഇവർ അതിന് വിപരീതമായി മാതൃകയാകുന്നത്. പണികൾ തീർന്നാൽ സ്പോട്സിൽ കമ്പമുള്ള ഇവർ ഫുട്ബോൾ – ക്രിക്കറ്റ് എന്നിവയിലും പങ്കെടുക്കും. യംഗ് ഫൈറ്റേഴ്സ് ക്ലബ്ബിലെ താരങ്ങൾ കൂടിയാണിവർ. ഒരു മെയ്ദിനം കൂടി കടന്നു പോകുമ്പോൾ അധ്യാനത്തിൻ്റെ മൂല്യം സമൂഹത്തിന് പകർന്ന് നൽകുകയാണ് ഈ വിദ്യാർത്ഥികൾ .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *