April 26, 2024

പാരമ്പര്യകൃഷി ഇന്നും അതിന്റെ മാറ്റ് കുറയാതെ നോക്കി നടത്തുന്ന നാട്ടുകാരുടെ സ്വന്തം ദേവു ഏട്ടനെ പരിചയപ്പെടാം

0
Img 20210430 Wa0037.jpg
പാരമ്പര്യകൃഷി ഇന്നും അതിന്റെ മാറ്റ് കുറയാതെ നോക്കി നടത്തുന്ന നാട്ടുകാരുടെ സ്വന്തം ദേവു ഏട്ടനെ പരിചയപ്പെടാം

തയ്യാറാക്കിയത് 
സംഗീത യു ബി.
എച്ച് ഒ ഡി, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ. ഓറയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്

ചുണ്ടേല്‍: പ്രായം 70, എന്നാലും ദേവുഏട്ടന്‍ തിരക്കിലാണ്, വെളുപ്പിന് നാലു മണിക്ക് ഏണീ
റ്റാല്‍ അന്തിയുറങ്ങുന്നതുവരെ. ഈ പ്രായത്തിലും മടുപ്പില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ 
കാണുന്ന കോഴികളെയും താറാവുകളെയും പശുവിനെയും പിന്നെ നീണ്ടു കിടക്കുന്ന കൃഷി തോട്ടത്തിലേക്കും നോക്കി ഒരു സൗമ്യമായ ചിരി. ഇത് ഒക്കെ ഉള്ളപ്പോള്‍ എന്ത് മടുപ്പ് എന്ന മട്ടില്‍. പറഞ്ഞ് വരുന്നത് ചുണ്ടേല്‍ നാട്ടുകാരുടെ സ്വന്തം ദേവു ഏട്ടനെ കുറിച്ചാണ്.
അച്ഛൻ അപ്പൂപ്പൻമാർ തുടങ്ങിവെച്ച പാരമ്പര്യകൃഷി ഇന്നും അതിന്റെ മാറ്റ് കുറയാതെ നോക്കി നടത്തുന്ന കെ
ആര്‍ സെബാസ്റ്റ്യന്‍ എന്ന കടവില്‍ റാഫേല്‍ സെബാസ്റ്റ്യന്‍. നാട്ടുകാരുടെ സ്വന്തം ദേവുഏട്ടന്‍. കാപ്പി, കവുങ്ങ് , തെങ്ങ്, വാഴ, പച്ചക്കറി, കോഴി,ആട്, പശു
താറാവ്, എന്നിങ്ങനെ നീണ്ട നിര കൃഷി തന്നെയുണ്ട് മൂപ്പര്‍ക്ക്.
രണ്ടേക്കറോളം വരുന്ന സ്വന്തം കൃഷിയിടത്തിലാണ് ഈ പറഞ്ഞ മുഴുവന്‍ കൃഷിയും. പച്ചക്കറിയില്‍ ജൈവകൃഷിയാണ് കൂടുതല്‍ താല്‍പര്യം. വിളവെടുപ്പ്
ദിവസം തന്നെ എല്ലാത്തിനും ആവശ്യക്കാര്‍. ബാക്കി വന്നാല്‍ മാത്രം കൃഷി ഭവന്റെ ചന്തയിലേക്ക്. വാങ്ങുന്നവര്‍
സന്തുഷ്ടര്‍. വിഷമില്ലാത്ത നാടന്‍ ജൈവകൃഷി ഉല്‍പന്നങ്ങള്‍. വാഴക്കുല, പയര്‍, വെണ്ട, കോളീഫ്‌ളവര്‍, കാബേ
ജ്, എന്നിങ്ങനെ പോകുന്നു ആ നിര.താറാവുകള്‍ക്ക് സ്വന്തമായി 20 സെന്റില്‍ ഒരു കുളം, കുളത്തില്‍ തന്നെ കൂട്, നീന്തി മടുക്കുമ്പോള്‍ അവ
റ്റകള്‍ തന്നെ കുളത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള പലകയിലൂടെ നേരെ കൂട്ടിലേക്ക്. 100 ഓളം താറാവുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 60 എണ്ണമായി ചുരുങ്ങി.
ഒരിക്കല്‍ പോലും താറാവുമുട്ട കടയില്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത്രക്കാണ് ആവശ്യക്കാര്‍.
ഇടയ്ക്ക് മുട്ട വാങ്ങാന്‍ വരുന്നവര്‍ക്ക് അടുത്ത ആഴ്ച വരെ ബുക്കിങ്ങ് ഉണ്ടെന്ന് മറുപടി പറയും.
100 ഓളം കോഴികള്‍ ഉണ്ട്. ഇതില്‍ കരിങ്കോഴിയുടെ മുട്ടയ്ക്ക് വലിയ ഡിമാന്റ് ആണ്. മുട്ട
ചോദിച്ചെത്തുന്നവര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ പറ്റാത്ത സങ്കടം മാത്രമാണ് ദേവു ഏട്ടന്.
ഫിഷറീസ് വകുപ്പില്‍ നിന്നെത്തിയ ഉദ്യോഗസ്ഥയെ കരിങ്കോഴി കൊത്തിയ ഒരു പഴയകഥപറയാനും ദേവു
ഏട്ടന്‍ മറന്നില്ല.
താറാവുകളെ വളര്‍ത്തുന്ന അതേ കുളത്തില്‍ തന്നെയാണ് ഫിഷറീസ് വകുപ്പില്‍ നിന്നും സൗജന്യമായി നല്‍കിയ
മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്നതും. മഴയ്ക്ക് മുമ്പേ കൂറെ വിളവെടുത്ത് കഴിഞ്ഞു. വെള്ളം നിറഞ്ഞാല്‍ അവ കണ്ടം ചാടി പോകും. അതിനാലാണ് നേരത്തെയുള്ള വിളവെടുപ്പ്. അതിനും ആവശ്യക്കാര്‍ ഏറെ.
മത്സ്യക്കുഞ്ഞുങ്ങളെ കാണാന്‍ പോയപ്പോള്‍ മഴ കാരണം കലങ്ങിയ വെള്ളത്തില്‍ അത് സാധ്യമായില്ല.
കാപ്പിക്കും, കവുങ്ങിനും, തെങ്ങിനും വാഴയ്ക്കും പുറം പണിക്കാരുണ്ട്.
 അസോളയാണ് വേറിട്ട കൃഷി. പശു, കോഴി, താറാവ്, മത്സ്യം ഇവയ്ക്ക് മികച്ച കൃഷിയാണ് അസോള.ഒരു
ചെറിയ കുളം നിറയെ അസോള സ്വന്തമായി കൃഷി ചെയ്യുന്നു. ഏറ്റവും നല്ല ജൈവവളമാണ് അസോള. തീറ്റ
ചെലവ് കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് അസോള കൃഷി. ഇന്ന് അസോള കൃഷി എല്ലാ കൃഷി കാര്‍ക്കും
ഒരാശ്വസമാണ്.
നാടു തെരഞ്ഞെടുപ്പ് ചൂടില്‍ ആണല്ലോ. 
മുള്ളന്‍ പന്നി, എലി, ഇവയുടെ ശല്യം രൂക്ഷമാണ്ഈ അടു
ത്തകാലത്തായി മാനും എത്തിയിട്ടുണ്ട്. എന്നാല്‍ കുരങ്ങ് ശല്യം കുറവാണെന്നും കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്തിലെ മികച്ച കര്‍ഷകനായും ഫിഷറീസിന്റെ മികച്ച കര്‍ഷകനായും പല തവണ അവാര്‍ഡുകള്‍ നേടി. ഇത്തവണയും അവാര്‍ഡിന് പരിഗണിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോളാണ്
കൊറോണ മഹാമാരി വരുന്നത്.
ഔഷധഗുണമുളള ഒരുപാട് ചെടികളും മരങ്ങളും ഉണ്ട് കൃഷിയിടത്തില്‍. വേപ്പ് മുതല്‍ ക്യാന്‍സര്‍ സെല്ലുകളെ തടയുന്ന ആത്ത ചക്കവരെയുണ്ട് കൂട്ടത്തില്‍. മണ്ണിനെയും കൃഷിയെയും ഒരുപാട് സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന് പിന്തുണയേകുന്നത് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പിന്നെ സഹോദരന്‍ റാഫേലുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *