April 28, 2024

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

0
സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സ്ഥാപിക്കുന്ന കേന്ദ്രപദ്ധതി ഇപ്പാേൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് PM കൃഷി സിഞ്ചായി യോജന.
_നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക,
_ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക,
_ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക,
_ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക,
_കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര കൃഷി മന്ത്രാലയം നടപ്പിലാക്കുന്ന “പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ” യിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് കൃഷി ഭവനിൽ അപേക്ഷിക്കാം.  
ഈ യോജന വഴി ഡ്രിപ്പ്, സ്പ്രിംഗ്‌ളർ തുടങ്ങിയ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാൻ കർഷകർക്ക് അവസരം ലഭിക്കും.
ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കർഷകർക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി (സബ്സിഡി ) ലഭിക്കും.  
??കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ അടുത്തുള്ള നിങ്ങളുടെ കൃഷിഭവനുമായോ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *