May 20, 2024

ഇന്ന് നബിദിനം ; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആഘോഷം

0
Canva Site Image 2019 11 10t102729.086.jpg

ഇന്ന് നബിദിനം. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1496 ാം ജന്മദിനം ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും മദ്രസകളിലും കോവിഡ് നിയന്ത്രണങ്ങളോടെയാണ് നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും ശേഷം ഭക്ഷണ വിതരണവും നടക്കും.

കുട്ടികളെ സംഘടിപ്പിച്ചുള്ള നബിദിന റാലികള്‍ കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കയാണ്. നബിദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയാണ്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

ക്രിസ്തുവര്‍ഷം 571ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം. ഒമാനിൽ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നബിദിനത്തോടനുബന്ധിച്ച് 107 പ്രവാസികൾ ഉൾപ്പെടെ 300ല്‍ പരം തടവുകാര്‍ക്ക് മോചനം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *