ശ്രീ പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിലും ചേടാറ്റിൻ കാവിലും തുലാം 10 പുത്തരി ആഘോഷം

പുൽപ്പള്ളി: ശ്രീ പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിലും ചേടാറ്റിൻ കാവിലും തുലാം 10 പുത്തരി ആഘോഷം സമുചിതമായി ആചരിച്ചു. നെൽവയലുകളാൽ സമ്പന്നമായിരുന്ന വയനാടിന്റെ വിളവെടുപ്പിന്റെ തുടക്കമാണ് തുലാം പത്ത്. മേൽശാന്തി മധു സു ദനൻ നമ്പൂതിരി, സുധീന്ദ്ര അഡിഗ എന്നിവരുടെ കാർമികത്വത്തിൽ കതിർ കയറ്റലും കതിർ പൂജയും നടത്തി ഭക്തർക്ക് വിതരണം ചെയ്തു. അടുത്ത ഒരു വർഷക്കാലം വീടുകൾക്ക് സർവ്വശൈര്യങ്ങളും പ്രദാനം ചെയ്തു ഈ നെൽക്കതിരുകൾ വീടിന്റെ പ്രധാന ഭാഗത്ത് വെയ്ക്കും. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, മാനേജർ സി.വിജേഷ് എന്നിവർ നേതൃത്വം നൽകി.



Leave a Reply