May 11, 2024

പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത രജിസ്ട്രേഷന്‍ തുടങ്ങി

0
Img 20220201 175620.jpg

കൽപ്പറ്റ :    പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം. പത്താം തരത്തിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസും 1750 രൂപ (പാഠപുസ്തകം ഉള്‍പ്പെടെ) കോഴ്സ് ഫീസും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 300 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2200 രൂപയാണ് (പാഠപുസ്തകം ഉള്‍പ്പെടെ) കോഴ്സ് ഫീസ്. 2022 ജനുവരി 31 ന് പത്താം തരത്തിന് 17 വയസും ഹയര്‍ സെക്കണ്ടറിക്ക് 22 വയസും പൂര്‍ത്തിയാകണം. സാക്ഷരതാ മിഷന്റെ പത്താം തരം തുല്യത പരീക്ഷ വിജയികള്‍ക്ക് പ്രായപരിധി ബാധകമല്ല. പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് ഉന്നത പഠനത്തിന് അര്‍ഹതയുണ്ട്. പത്താം തരം തുല്യത കോഴ്സിന് അംഗീകാരം ഉണ്ട്. സര്‍ക്കാര്‍ ജോലി, പ്രൊമോഷന്‍ എന്നിവക്കും തുല്യതാ കോഴ്സുകള്‍ പാസായവര്‍ അര്‍ഹരാണ്. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയോ, നേരിട്ടോ ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാവുതാണ്. നേരിട്ടും ഓണ്‍ലൈനായും ചെയ്യുന്നവര്‍ ജില്ലാ സാക്ഷരതാ മിഷനുമായി ബന്ധപ്പെടേണ്ടതാണ്. എസ്.സി, എസ്.റ്റി പഠിതാക്കള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ രജിസ്ട്രേഷന്‍ സംബന്ധിച്ചും ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ സംബന്ധിച്ചും പ്രേരക്മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയില്‍ 50 പഠിതാക്കള്‍ രജിസ്ട്രേഷന്‍ ഉള്ള ഗ്രാമ പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്‌ക്കൂളില്‍ ഒരു തുല്യത സ്‌ക്കൂള്‍ അനുവദിച്ച് സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 04936-202091 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അറിയിച്ചു. വെബ്‌സൈറ്റ് – kslma.keltron.in
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *