April 26, 2024

നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ച് സുരേഷ് ഗോപി എം പി മടങ്ങി

0
Img 20220312 184321.jpg
 കൽപ്പറ്റ :സുരേഷ് ഗോപി എംപിയുടെ മുന്ന് ദിവസത്തെ ജില്ലയിലെ പര്യടനം പൂർത്തീകരിച്ചു. ഒട്ടേറെ വികസന പദ്ധതികൾ പ്രഖ്യാപിച്ചും, പ്രാവർത്തികമാക്കാൻ സാധിക്കുന്നത് സമയ ബന്ധിതമായി പൂർത്തീകരിച്ചും, പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പിയും പൗര പ്രമുഖരുമായി സംവദിച്ചുമാണ് എംപിയും മുന്ന് ദിവത്തെ പര്യടനം അവസാനിച്ചത്. നാളിതുവരെയായി ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്ത പല പ്രശനങ്ങൾക്കും സുരേഷ് ഗോപി എംപിക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു പത്ര സമ്മേളനത്തിൽ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ അതിരാറ്റ്കുന്ന് പാടിയമ്പം കോളനിക്കാർക്ക് 22.5 ലക്ഷം രൂപയാണ് കുടിവെള്ള പദ്ധതിക്കായി എംപി ഫണ്ടിൽ നിന്നും അനുവദിച്ചത്. ഈ പദ്ധതി പ്രകാരം സമീപത്തുള്ള നാല് കോളനികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയും. കൂടാതെ വാഴവറ്റ ഏഴാംചിറ കോളനിയിൽ കുഴൽ കിണർ നിർമ്മിക്കുന്നതിനുള്ള തുകയും അനുവദിച്ച് പ്രാരംഭ നടപടികളും ആരംഭിച്ചു. പുൽപ്പള്ളി പഞ്ചായത്തിലെ കൊളത്തൂർ കോളനിവാസികൾ തങ്ങൾക്ക് കുടിവെള്ളം തലച്ചുമടായി വേണം എത്തിക്കാൻ എന്നുള്ള പരാതി പറഞ്ഞപ്പോൾ ഉടൻ തന്നെ ട്രസ്റ്റിൽ നിന്ന് ആവശ്യമായ തുക അനുവദിക്കുകയും അന്നേ ദിവസം തന്നെ പദ്ധതി പൂർത്തീകരിച്ച് രാത്രി തന്നെ അദ്ദേഹം തിരികെയെത്തി പദ്ധതി ഉദ്ഘാടനെ ചെയ്യുകയും ചെയ്തു. കോട്ടത്തറ ആനേരി കോളനിയിലെ വിധവയായ സ്ത്രീക്ക് ട്രസ്റ്റിൽ നിന്ന് വീട് വെക്കാൻ  നാല് ലക്ഷം  രൂപ അനുവദിച്ചു. കൂടാതെ അമ്പലവയൽ നെല്ലാറച്ചാൽ കാരാപ്പുഴ പദ്ധതി പ്രദേശത്ത് പ്രധാന മന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം കോളനിവാസികൾ ചേർന്ന് രൂപീകരിച്ച സഹകരണ സംഘത്തിന് വാഹനം നൽകുന്നതിനായുള്ള നടപടികളും ആരംഭിച്ചു. സുരേഷ് ഗോപി എംപി തന്റെ ട്രസ്റ്റിന്റെ കീഴിൽ കോട്ടത്തറ പഞ്ചായത്തിലെ ടൈപ്പ് വൺ ഡയബറ്റിക്ക് രോഗിയായ വിദ്യാർത്ഥിക്ക് ഡയബറ്റിസിന് പരിഹാരമായ ഉപകരണം വാങ്ങി നൽകുകയും ചെയ്തു. ബത്തേരിയിൽ പൗരപ്രമുഖരുമായി നടന്ന കൂടിക്കാഴ്ച്ചയിൽ നഞ്ചൻഗോഡ് നിലമ്പൂർ റെയിൽവേ പൂർത്തിയാക്കാൻ വേണ്ട നടപടികൾ വേഗത്തിലാക്കും എന്ന് പറഞ്ഞത് പ്രതീക്ഷയോടെയാണ് വയനാടൻ ജനത നോക്കി കാണുന്നത് എന്നും കെ.പി മധു പറഞ്ഞു. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ വയനാട്ടിലെ അടിസ്ഥാന വിഭാഗം ഇപ്പോളും അവഗണന നേരിടുന്ന നേർകാഴ്ച്ചയാണ് കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി .ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റെ പ്രശാന്ത് മലവയൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *