March 21, 2023

ഗോപാൽ രത്‌ന പുരസ്‌കാരം; ക്ഷീര സംഘത്തിന് ക്ഷേമകാര്യ ആദരം

IMG_20221129_153950.jpg
മാനന്തവാടി : ദേശീയ ക്ഷീര വ്യവസായ മന്ത്രാലയം ഏറ്റവും മികച്ച ക്ഷീരസംഘത്തിന് ദേശീയ തലത്തിൽ നൽകുന്ന ഗോപാൽ രത്‌ന അവാർഡ് നേടി കേരളത്തിന് അഭിമാനമായി മാറിയ  മാനന്തവാടി ക്ഷീരോദ്പാദക സഹകരണസംഘത്തിന്  വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദരം നൽകി. സംഘം 
പ്രസിഡണ്ട് പി.ടി ബിജുവിനെ  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിയിച്ച്‌ 
ഭരണസമിതിക്കും ജീവനക്കാർക്കും അഭിവാദ്യങ്ങൾ നേർന്ന് സംസാരിച്ചു.
പി.ടി ബിജു,എം എസ് മഞ്ജുഷ,സന്തോഷ്‌കുമാർ എ.എം,ബിനു സി.കെ,അമൽരാജ് കെ.ആർ,ലൂന ടി.ജി,ശ്രീന സി.കെ,ഷംസീറ.ടി  തുടങ്ങിയവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *