April 27, 2024

ഗ്രാന്റ് ചെമ്പ്ര സൈക്കിള്‍ ചലഞ്ച് 14 ന്

0
Img 20230112 185613.jpg
കല്‍പ്പറ്റ : സര്‍ക്യൂട്ട് വീല്‍സ്, സി.3 റേസിംഗ്, വയനാട് ടൂറിസം അസോസിയേഷന്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 14ന് മേപ്പാടി ചെമ്പ്രയില്‍ എം.ടി.ബി സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുമെന്ന് സംഘാടകരായ അന്‍വര്‍ അലി, സോള്‍വിന്‍ ടോം, പട്ടു വിയ്യനാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടിയ പ്രൈസ്മണി നല്‍കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനാണ് ശനിയാഴ്ച തുടക്കമാവുക. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, ഉത്തരാഗണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ചെമ്പ്രക്ക് സമീപത്തെ 15 കിലോമീറ്റര്‍ ഓഫ്‌റോഡ് ട്രാക്കില്‍ മത്സരത്തിനിറങ്ങുക. എലൈറ്റ് ഗ്രൂപ്പിലെ ജേതാവിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാരന് അര ലക്ഷവും മൂന്നാം സ്ഥാനക്കാരന് കാല്‍ ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 18 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്‍മാരാണ് എലൈറ്റ് ഗ്രൂപ്പില്‍ മത്സരിക്കുക. അണ്ടര്‍ 18, ഓപ്പണ്‍ വുമണ്‍, വെറ്ററന്‍സ് മത്സരങ്ങളും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും. ഇതിന് 10000, 5000, 2500 എന്നിങ്ങനെയാണ് കാഷ്‌പ്രൈസ്. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ട്രാക്ക് രൂപകല്‍പന ചെയ്യുന്ന ഫ്രാന്‍സിലെ ലാവ ട്രെയില്‍സിന്റെ ആന്‍ഡി വൈറ്റാക്കറാണ് ചെമ്പ്രയിലെ ട്രാക്കും രൂപകല്‍പന ചെയ്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസമടക്കം രജിസ്‌ട്രേഷന്‍ ഫീസ് 2200 രൂപയാണ്. മത്സരത്തിന് മാത്രമാണെങ്കില്‍ 1000 രൂപയാണ് എന്‍ട്രി ഫീസ്. മികച്ച മത്സരത്തിനായിരിക്കും ചെമ്പ്രയിലെ ട്രാക്ക് സാക്ഷിയാവുകയെന്നും തുടര്‍ മത്സരങ്ങളും ഇവിടെ നടക്കുമെന്നും സര്‍ക്യൂട്ട് വീല്‍സ് ഉടമയും സംഘാടക സമിതി സെക്രട്ടറിയുമായ അന്‍വര്‍ അലി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *