വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി : മാതൃകയായി ഓട്ടോഡ്രൈവർമാർ

കേണിച്ചിറ: കഴിഞ്ഞ ദിവസം ടൗണിൽ നിന്നും വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി കേണിച്ചിറയിലെ ഓട്ടോഡ്രൈവർമാർ മാതൃകയായി.
കേണിച്ചിറ സ്വദേശി പാലത്തും തലക്കൽ രേഷ്മയുടെ കൈചെയിൻ ആണ് വീണുകിട്ടിയത്.അത് ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ യഥാർത്ഥ ഉടമ വന്ന് ഏറ്റുവാങ്ങി.ഓട്ടോ ഡ്രൈവർമാരായ വിനോദ്, സജിമോൻ, നാരായണൻ എന്നിവർ നേതൃത്വം നൽകി.



Leave a Reply