April 2, 2023

ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിൽ തിരുനാൾ തുടങ്ങി

IMG_20230128_150041.jpg
രണ്ടേനാൽ : എടവക രണ്ടേനാൽ ദീപ്തിഗിരി ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി.  തോമാസ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും ദൈവ മാതാവായ  കന്യാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ. ചാണ്ടി പുനക്കാട്ട് തിരുനാൾ കൊടി ഉയർത്തി. ആരംഭ ദിവസമായ വെള്ളിയാഴ്ച സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. വിപിൻ കളപ്പുരയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു. തുടർന്ന് സൺ‌ഡേ സ്കൂളിന്റെയും വിവിധ ഭക്ത സംഘടനകളുടെയും വാർഷികവും വർണാഭമായ കലാസന്ധ്യയും നടന്നു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഷിൻസി ബിജു വിനെ ആദരിച്ചു.
ശനിയാഴ്ച വൈകുന്നേരം അഞ്ച്  മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഓസ്‌ട്രേലിയയിലെ മെൽബൺ രൂപത  മെത്രാൻ  ജോൺ പനന്തോട്ടത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് പൈനിച്ചോട്‌ കവലയിലേക്ക് പ്രദിക്ഷിണവും ആശീ ർവാദവും നടക്കും.
മുഖ്യ തിരുനാൾ ദിവസമായ ഞായറാഴ്ച  രാവിലെ നടക്കുന്ന ആഘോഷപൂർവ തിരുനാൾ കുർബാനക്ക്‌ മക്കിയാട് ബെനഡിക്റ്റൻ ധ്യാന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ജെറി പോൾ മഠത്തിപറമ്പിൽ കർമികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുനാൾ പ്രദിക്ഷണവും വി. കുർബാനയുടെ ആശീർവാദവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *