March 22, 2023

താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കാൻ തീരുമാനം

IMG-20230131-WA00322.jpg
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇനിമുതൽ സഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കാൻ തീരുമാനം. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള 'അഴകോടെ ചുരം' ക്യാമ്പയിനിന്റെ ഭാഗമായാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. പ്രകൃതിഭംഗി ആസ്വദിക്കാനായി ചുരത്തിൽ വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽ നിന്നാണ് യൂസ‍ർഫീ ഈടാക്കുക. ഫെബ്രുവരി ഒന്ന് മുതൽ വാഹനമൊന്നിന് ഇരുപത് രൂപവീതമാവും ഈടാക്കുക.ഇതിന്റെ ഭാ​ഗമായി വ്യൂപോയന്റിലും മറ്റ് പ്രധാന ഭാ​ഗങ്ങളിലും ഗാർഡുമാരെ ഏ‍ർപ്പെടുത്താനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഹരിതകർമസേനാംഗങ്ങളെയാവും ഇതിനായി നിയോ​ഗിക്കുക.
ഇത്തരത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന തുക ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഉപയോ​ഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിർമാർജനത്തിന് വിശദമായ ഡി പി ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news