ജനദ്രോഹ ബജറ്റ് : മുസ്ലിം ലീഗ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇന്ധന വിലയും വൈദ്യുതി ചാർജ്ജും അടക്കം വർദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന സമീപനമാണ് മോഡിയും പിണറായിയും കൈക്കൊളളുന്നതെന്നും ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രതിഷേധം ഉയരണമെന്നും പ്രകടനത്തിൽ ആവശ്യമുയർന്നു. വയനാട് മെഡിക്കൽ കോളേജിനും വന്യജീവി പ്രതിരോധത്തിനും ബജറ്റിൽ കാര്യമായ ഒരു പരിഗണനയും നൽകാത്തതും വയനാടിനെ പാടേ അവഗണിച്ചതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുദ്രാവാക്യം ഉയർന്നു. നേതാക്കളായ പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, അഡ്വ. റഷീദ് പടയൻ, അർഷാദ് ചെറ്റപ്പാലം, ഷറഫുദ്ധീൻ കടവത്ത്, പി വി എസ് മൂസ, കബീർ മാനന്തവാടി, മുസ്തഫ തയ്യുളളതിൽ, ഷബീർ സൂഫി, ഷുഹൈബ്. കെ, സുബൈർ എ.പി എന്നിവർ നേതൃത്വം നൽകി.



Leave a Reply