യോഗ പരിശീലന പരിപാടിയുടെ സമാപനയോഗം സംഘടിപ്പിച്ചു

മാനന്തവാടി : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അന്തേവാസികൾക്കായി യോഗ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ജയിലിൽ ജനുവരി 16 മുതൽ മുതൽ ജനുവരി 22 വരെ ഏഴു ദിവസം നീണ്ടുനിന്ന യോഗ പരിശീലന പരിപാടിയുടെ സമാപന യോഗം നടന്നു. മാനന്തവാടി ജില്ലാ ജിയിൽ സൂപ്രണ്ട് ഒ എം രതൂൺ യോഗം ഉദ്ഘാടനം ചെയിതു. പരിശീലനം പൂർത്തിയാക്കിയ അന്തേവാസികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. അന്തേവാസികൾക്ക് യോഗ പരിശീലന പരിപാടിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നതിനുള്ള അവസരവും നൽകി. പ്രസ്തുത യോഗത്തിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ മാനന്തവാടിയിലെ പരിശീലന കേന്ദ്രമായ സമഗ്ര യോഗ മെഡിറ്റേഷൻ സെന്റർ ദ്വാരകയിലെ ഇൻസ്ട്രക്ടർ ബിനു, മാനന്തവാടി ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ രജീഷ് ജെ ബി,ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രാജേഷ് എ കെ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply