‘തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്’ വിശ്വനാഥന്‍റെ ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകൾ മർദ്ദനമേറ്റതാണ്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. മരത്തിൽ കയറാൻ അറിയാത്ത വിശ്വനാഥൻ എങ്ങനെയാണ് മരത്തിന് മുകളിൽ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. ചോല വെട്ടാൻ പറഞ്ഞയച്ചപ്പോൾ മരത്തിൽ കയറാൻ പറ്റാത്തതിനാൽ വേറെ ആളെ പറഞ്ഞയച്ചയാളാണ് അനിയനെന്ന് വിശ്വനാഥന്‍റെ ജ്യേഷ്ഠൻ പറഞ്ഞു. കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതാണ്. വിശ്വനാഥൻ ഓടുന്നത് വരെ സി.സി.ടി.വി ദൃശ്യത്തിൽ കണ്ടിരുന്നു. അതിന് ശേഷവും മർദ്ദനമേറ്റിട്ടുണ്ട് -കുടുംബം പറഞ്ഞു.



Leave a Reply