അധ്യാപക നിയമനം; അപേക്ഷകൾ ക്ഷണിച്ചു

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം വിദ്യാലയങ്ങളില്‍ നിലവില്‍ ഒഴിവുളള എല്‍.പി.എസ്.എ /എച്ച്.എസ്.ടി/ എച്ച്.എസ്.എസ്.ടി/എം.സി.ആര്‍.ടി തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും 2023-24 അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് ഓരോ വിഷയത്തിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുമായി അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള നിശ്ചിത യോഗ്യതയും, അദ്ധ്യാപക നൈപുണ്യവും, മികവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോറം കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസുകള്‍, കണിയാമ്പറ്റ, പൂക്കോട്, നല്ലൂര്‍നാട്, നൂല്‍പ്പുഴ, തിരുനെല്ലി എം.ആര്‍.എസ്സുകള്‍, ജില്ലയിലെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ ഏപ്രില്‍ 15 നകം ലഭിക്കണം. സമയപരിധിക്കുശേഷം ലഭ്യമാവുന്നതും, ഇ-മെയില്‍ വഴി ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍: 04936 202232.



Leave a Reply