യോഗ ക്ലാസിന്റെ സമാപന അവലോകന യോഗം സംഘടിപ്പിച്ചു

തൃക്കൈപ്പറ്റ: ജില്ലാ പഞ്ചായത്തും വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനശക്തി ഗ്രന്ഥശാല തൃക്കൈപ്പറ്റയിൽ കഴിഞ്ഞ അഞ്ചുമാസക്കാലമായി നടത്തിവന്നിരുന്ന യോഗ ക്ലാസിന്റെ സമാപനമായി അവലോകന യോഗം സംഘടിപ്പിച്ചു. പഠിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു വയോജനങ്ങളായ പഠിതാക്കളുടെ പലവിധ രോഗങ്ങൾക്കും കുറവ് വന്നതായും സാക്ഷ്യപ്പെടുത്തി. വാർഡ് മെമ്പർ ശ്രീജു യോഗത്തിന് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി എ വർഗീസ് സ്വാഗതം പറഞ്ഞു . താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗംഎ കെ മത്തായി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ സുഷ ഒ.വി. മുഖ്യപ്രഭാഷണം നടത്തി. വി.ടി സാലി, എൻ.കെ ഗോപി, ജോയ്സി ടീച്ചർ എന്നിവ ആശംസകൾ അർപ്പിച്ചു. യോഗ ഇൻസ്ട്രക്ടർ, ഡോക്ടർ മുബീനയ്ക് പഠിതാക്കൾ നന്ദി പറഞ്ഞു, യോഗത്തിൽ ലൈബ്രറേറിയൻ സുധാ ഹരീഷ് നന്ദി പറഞ്ഞു.



Leave a Reply