April 27, 2024

വിവരശേഖരണ സർവ്വേയുമായി നെന്മേനി പഞ്ചായത്ത്

0
Img 20230326 Wa0015.jpg
ബത്തേരി : സംസ്ഥാനത്തെ ഏറ്റവുംവലിയ വിവരശേഖരണ സർവേക്ക്‌ തുടക്കംകുറിച്ച് നെന്മേനി ഗ്രാമപ്പഞ്ചായത്ത്. വ്യക്തിയുടെയും കുടുംബത്തിന്റെയുമായി 215 വിവരങ്ങളാണ് പഞ്ചായത്ത് ശേഖരിക്കുന്നത്. വീട്, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, ജലലഭ്യത, മാലിന്യസംസ്‌കരണം, വളർത്തുമൃഗങ്ങൾ, വിദേശവാസികൾ, കൃഷി, രോഗവിവരങ്ങൾ, ഇതരസംസ്ഥാനക്കാർ തുടങ്ങിയ സമഗ്രമേഖലയിലെയും കണക്കെടുപ്പാണ് ഗ്രാമപ്പഞ്ചായത്തിന്റെ ലക്ഷ്യം. പ്രത്യേകം നിർമിച്ച ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ നിർദേശപ്രകാരം പ്രത്യേക സെർവറിൽ സൂക്ഷിക്കും. നിലവിൽ പലമേഖലകളിലും വികസനപ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലല്ല. ഇനിമുതൽ ഓരോ മേഖലയിലെയും കൃത്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ജനകീയാസൂത്രണപദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭരണസമിതി നേതൃത്വം പറഞ്ഞു. സർവേക്ക്‌ വാർഡുകൾ തോറും എന്യൂമറേറ്റർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുണ്ട്.
ജനങ്ങൾ സർവേയുമായി സഹകരിക്കുന്നതിന് വാർഡുതലങ്ങളിൽ പ്രചാരണപരിപാടികളും ബോധവത്കരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലപുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, വി.ടി. ബേബി, ഷാജി കോട്ടയിൽ, ആന്റോ മുണ്ടക്കൽ, ബിന്ദുഅനന്തൻ, ദീപാ ബാബു തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *