രാഹുൽ ഗാന്ധിയുടെ അയോഗ്യത; യു.ഡി.എഫ്. പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദ് ചെയ്ത് കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്ത നരേന്ദ്ര മോദിയുടെ ഫാസിസത്തിനെതിരെ വയനാട്ടിൽ പ്രതിഷേധ സമരം ശക്തമാക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വയനാട്ട്ക്കാർ എന്റെ കുടുംബാംഗങ്ങളാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ വയനാട്ടുക്കാർക്കുള്ള സമ്മാനവും അംഗീകാരവുമാണെന്ന് യോഗം വിലയിരുത്തി.
യു.ഡി.എഫ്. സമരത്തിൻറെ ആദ്യഘട്ടം എന്ന നിലയിൽ മാര്‍ച്ച് 29 ന് ബുധനാഴ്ച 4 മണിക്ക് പഞ്ചായത്തടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധ സംഗമം നടത്തും. ഏപ്രിൽ ഒന്നിന്ന് രാവിലെ 10 മണിക്ക് കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തും. യു.ഡി.എഫ്. ദേശീയ – സംസ്ഥാന നേതാക്കൾ മാര്‍ച്ചില്‍ പങ്കെടുക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എം.എ. ജോസഫ്, പി.പി. ആലി, വി.എ. മജീദ്, എം.സി. സെബാസ്റ്റ്യൻ, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, പി.കെ. അസ്മത്ത്, പ്രവീൺ തങ്കപ്പൻ, മുഹമ്മദ് ബഷീർ, യഹ്യാഖാൻ തലക്കൽ, കെ. കുഞ്ഞിക്കണ്ണൻ, വർക്കി സി.ജെ, ജോസഫ് കളപ്പുരക്കൽ, മുഹമ്മദ് തെക്കേടത്ത്, വിനോദ്‌കുമാർ, കെ.എ. ആൻറണി എന്നിവർ പ്രസംഗിച്ചു.



Leave a Reply